ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ചരിത്രം

14:01, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/ചരിത്രം എന്ന താൾ ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് ‍രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാൻ-ഊരിൽ 18/5/1925ൽ ലോകാരാദ്ധ്യചിത്രകാരൻ രാജാരവിവർമ്മയുടെ നാമം അന്വർത്ഥമാക്കുന്ന രാജാരവിവർമ്മ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിസ്ററ് കെ.ആർ .രവിവർമ്മയാണ് വിദ്യാ ലയസ്ഥാപകൻ.ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. 26/7/1945ൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ ആയി ഉയർന്നു.1948 ൽ ആദ്യ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയിൽ രാജാ രവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി ക്ക് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി. 1964 ൽ ഹെഡ്മാസ്ററർ ശ്രീ.സി.ആർ.രാജരാജവർമ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയിൽ സ്കൂളിന് മൂന്നാം റാങ്ക് ലഭിച്ചു. 1975 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1976 ൽ രാജാ രവിവർമ്മ ബോയ്സ് സ്കൂളും രാജാ രവിവർമ്മ ഗേൾസും രൂപം കൊണ്ടു. 2001 ൽ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽഹയർ സെക്കൻററി സ്കൂൾ ആയി മാറി.2015 - 16 അദ്ധ്യയന വർഷത്തിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം.