ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ത്രൈവേദിക സന്ധ്യാപദ്ധതി
(രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/ത്രൈവേദിക സന്ധ്യാപദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്രൈവേദിക സന്ധ്യാപദ്ധതി
സന്ധോപാസനയാണ് ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനം.ഇതിന്റെ പ്രസക്തിയെ പുനസ്ഥാപിക്കുന്നതിനു വേണ്ടി ഗ്രന്ഥത്തിന്റെ രചയിതാവ് "വൈയാസകി" എന്ന നാമത്തിൽ(വേദവ്യാസന്റെ ശിഷ്യൻ) ഗ്രന്ഥം രചിച്ചിരിക്കുന്നു.
ഗ്രന്ഥത്തിന്റെ സവിശേഷതകൾ
സാംഖ്യം,യോഗം,വേദാന്തം,ആഗമം തുടങ്ങിയ ആർഷശാസ്ത്രങ്ങളും ഗണിതം, ഭൗതികശാസ്ത്രം തുടങ്ങിയ നവീന ശാസ്ത്രങ്ങളും ഇതിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു.അദ്ധ്യാത്മചിന്ത അന്ധവിശ്വാസമല്ല.സയുക്തികമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നു.സന്ധോപാസന ഭക്തിയോഗവും ജ്ഞാനയോഗവും കർമ്മയോഗവും സമന്വയിപ്പിച്ചുകൊണ്ടുള്ള രാജയോഗ പദ്ധതിയൈണ്.