ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നിലാവിന്റെ നിറമെന്ത്? ഉള്ളിൽ തെളിഞ്ഞ മുഖമിന്ന് - നിലാവിന്റെ നിറമാണ്.... ഇന്നും തിരിയണഞ്ഞിട്ടില്ല.. മുറിതിരികൾ ഇടവഴികളിൽ തെളിച്ചവളുടെ പുലരി മുതൽ സൂര്യനുദിച്ചപ്പോൾ ഭരണങ്ങാനം.... സഹനമെന്നാൽ സുക്യതമെന്നതും... സമം ചെയ്ത നിൻ വഴികൾ. അയലത്തെ അമ്മയാണ്... അൽഫോൻസാ! അറിയില്ല പറയാൻ പ്രാർഥനയല്ല- നിൻമുമ്പിലൊരു സ്നേഹ കാവ്യം. സഹനത്തിൽ പുണ്യം രചിക്കാൻ അടയാവാക്യമായി നിൻ ജീവിതം. ഞാനിന്നു ആകാശം തേടുന്നു കൊടും - വേദനയാൽ സഹനത്തിൽ പതറുന്നു. ഇല്ലില്ല ഇനിയില്ല വേദന.... നിൻ മുമ്പിൽ എൻ വേദനയ്ക്കർഥമില്ല സഹനത്തിൽ സ്വർഗ്ഗം ചാരത്തു നിലാവിന്റെ നിറമാകാൻ ഞാനും വരട്ടെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത