സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രതിസന്ധികളും അതിജീവനവും
*പ്രതിസന്ധികളും അതിജീവനവും*
സമീപകാലങ്ങളിൽ കേരളത്തെ പ്രതിസന്ധിയിലാഴ്ത്തിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈവിഷയത്തെസംബന്ധിച്ച് ഒരുലേഖനം എഴുതുവാൻ പ്രേരണ ചെലുത്തിയിട്ടുള്ളത്.ദുരന്തങ്ങളെ തടയാനും വന്നുകഴിഞ്ഞാൽ എങ്ങനെ അഭിമുഖീകരിക്കാൻ കഴിയും എന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇതിൻെറ ഉള്ളടക്കം.
മഹാപ്രളയം കേരളത്തെ ഒന്നാകെ ഗ്രസിച്ച വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനു ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്കദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ കാലവർഷ കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിൻെറ ഫലമായുളള വെള്ളപ്പൊക്കം ഉണ്ടായത്.അതിശക്തമായ മഴയിൽ ജില്ലകളിൽ വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലുമായി ഏകദേശം 483 പേർ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. 3 ലക്ഷം കുടുംബങ്ങളിൽ നിന്ന് 14 ലക്ഷമോ അതിൽ കൂടുതലോ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപ്പിച്ചു. പ്രാഥമിക വിലയിരുത്തൽ പ്രകാരം കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
|