സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/പ്രതിസന്ധികളും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
*പ്രതിസന്ധികളും അതിജീവനവും*

സമീപകാലങ്ങളിൽ കേരളത്തെ പ്രതിസന്ധിയിലാഴ്ത്തിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈവിഷയത്തെസംബന്ധിച്ച് ഒരുലേഖനം എഴുതുവാൻ പ്രേരണ ചെലുത്തിയിട്ടുള്ളത്.ദുരന്തങ്ങളെ തടയാനും വന്നുകഴിഞ്ഞാൽ എങ്ങനെ അഭിമുഖീകരിക്കാൻ കഴിയും എന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇതിൻെറ ഉള്ളടക്കം. മഹാപ്രളയം കേരളത്തെ ഒന്നാകെ ഗ്രസിച്ച വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനു ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്കദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ കാലവർഷ കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിൻെറ ഫലമായുളള വെള്ളപ്പൊക്കം ഉണ്ടായത്.അതിശക്തമായ മഴയിൽ ജില്ലകളിൽ വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലുമായി ഏകദേശം 483 പേർ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. 3 ലക്ഷം കുടുംബങ്ങളിൽ നിന്ന് 14 ലക്ഷമോ അതിൽ കൂടുതലോ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജീവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപ്പിച്ചു. പ്രാഥമിക വിലയിരുത്തൽ പ്രകാരം കേരളത്തിന് ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
നമ്മൾഅഭിമുഖീകരിച്ച മറ്റൊരു ദുരന്തമാണ് നിപാ വൈറസ്.ഹെനിപാ വൈറസ് ജനുസിലെ ഒരു ആർ.എൻ.എ വൈറസാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ, മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കോ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ ഈ വൈറസ് പടരാം. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന ഇത് മൂലമുണ്ടാകുന്ന പകർച്ചവ്യാധി രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. കേരളത്തിൽ 2018 മെയ് മാസത്തിൽ ഇത് പൊട്ടിപ്പുറപ്പെട്ടു. അസുഖം വന്നതിന് ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല, അതു കൊണ്ടു തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.അവസരോചിതമായ നിയന്ത്രണങ്ങളിൽ കൂടി അതിൽ നിന്നും മുക്തി നേടാൻ നമുക്ക് സാധിച്ചു.
ഒടുവിൽ മലയാളികളെ മാത്രമല്ല ലോക ജനതയെ തന്നെ ഞെട്ടിപ്പിച്ചു കൊണ്ട് മുന്നേറുന്ന ഒരു മഹാമാരിയെയാണ് നാം നേരിടുന്നത്; കൊറോണ വൈറസ്. ഈ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തികൊണ്ടിരിക്കുകയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പടർന്നു കൊണ്ടിരിക്കുന്നു. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടരുകയാണ്. 190-ൽ പരം രാജ്യങ്ങളിലാണ് ഈ വൈറസ്ബാധിച്ചിരിക്കുന്നത്. ഇതിനെ കോവിഡ്- 19 എന്ന പേരിലും അറിയപ്പെടുന്നു.ലോകത്ത് കോവിഡ് മരണം 100000 കവിഞ്ഞു . മരണസംഖ്യ ഇനിയുംഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾവ്യക്തമാക്കുന്നത്. ലക്ഷം പേരാണ് നിരീക്ഷണത്തിൽ വീടുകളിലും ആശുപത്രികളിലുമായിട്ടുള്ളത്. മരുന്ന് കണ്ടു പിടിക്കാത്ത സ്ഥിതിയിൽ നാം ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് ചിന്തിക്കേണ്ടത്. അതിനായി നിർദേശിക്കപ്പെട്ടിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. ജനങ്ങൾ യാത്രകൾ ഒഴിവാക്കി സാമൂഹ്യ അകലം സൂക്ഷിച്ച് വീടുകളിൽഇരിക്കണം.കൈകൾ 20 സെക്കന്റ് വെള്ളവും,സോപ്പും ഉപയോഗിച്ച് കഴുക്കണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവല കൊണ്ടോ ടിഷ്യു കൊണ്ടോ മറച്ചു പിടിക്കുകയും വേണം.മേൽപ്രസ്താവിച്ചിട്ടുള്ള കാര്യങ്ങളുടെഅടിസ്ഥാനത്തിൽ പ്രസ്തുത വ്യാധിയെ നിയന്ത്രണ വിധേയമാക്കാൻ ഉത്തരവാദിത്വപ്രവർത്തനങ്ങളുമായി മുൻ പിൽ തന്നെ നിൽക്കുന്ന ഒരു ഭരണ കൂടം നമുക്ക് താങ്ങായിട്ടുണ്ട്. എന്നിരുന്നാലും ദുരന്തങ്ങൾ ഒന്നും വരാതിരിക്കട്ടെ എന്നു നമുക്ക് കൂട്ടായി പ്രാർത്ഥിക്കാം....

നവമി എം.ബി
8എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം