(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ മഴ
മധുരമീ മഴ
മണിമുത്തുപലുള്ളൊരീ മഴ
മല൪വാടി പൂക്കുമീ മഴ
ഗന്ധ൪വ്വനുണരുമീ മഴ
സന്ധ്യാമഴ......സായം സന്ധ്യാമഴ.....
മഞ്ഞലപ്പോലെ മാണിക്യമുത്തുപ്പോലെ
അലസഗമനമണയുമീമഴ
തേൻമഴ.....വേനൽമഴ,
സന്ധ്യാമഴ......സായം സന്ധ്യാമഴ......
കുഞ്ഞനുറുമ്പും കുഞ്ഞാറ്റക്കിളിയും
കൂടണയും മഴ
മധുര മധിരമീ മഴ
സന്ധ്യാമഴ......സായം സന്ധ്യാമഴ....
ഒളിമിന്നി ഇടിമുഴങ്ങി
ചടുലതാളത്തിൽ
തുടികൊട്ടിപ്പാടിവരുമീ മഴ.
സന്ധ്യാമഴ......സായം സന്ധ്യാമഴ.....
ചന്തപിരിയുന്ന നേരത്ത്
ചന്തം തുളുമ്പുന്ന നേരത്ത്
ചിന്താവിവശയായ് വീടുപൂകുന്നൊരു
സുന്ദരിപെണ്ണിനെ കുളിരണിയിക്കുമീ മഴ