എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ(2020-21)
ഓൺലൈൻ കലോത്സവം
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും കുട്ടികൾക്ക് ഈ സ്കൂളിൽ നിന്ന് നൽകി വരുന്നു. കലാപ്രതിഭകൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാൻ എം.എ.ഐ. ഹൈസ്കൂൾ എന്നും മികച്ച വേദി ആകാറുണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ കുട്ടികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്നതിന് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവ്-2021 എന്ന പേരിൽ നടത്തിയ കലോത്സവം സംഘാടന മികവു കൊണ്ട് മികച്ചതായിരുന്നു.
2021 നവംബർ 26 -ന് രാവിലെ 10 മണിക്ക് ഓൺലൈൻ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. പി ടി എ പ്രസിഡന്റ് മനോജ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ സ്വാഗതം ആശംസിച്ചു . മുൻ സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭയും അധ്യാപകനും സാഹിത്യകാരനുമായ അജിത് ചെറുവള്ളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബഹു .കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈതലവി മങ്ങാട്ടുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് പി. എൻ. വിജയകുമാരൻ പിള്ള ആശംസകളർപ്പിച്ചു.
നേർക്കാഴ്ച്ച
കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കായി ഓൺലൈനായി കാർട്ടൂൺ, ചിത്രരചന മത്സരങ്ങൾ നടന്നു. വിവിധ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങൾ.
-
Ragini R-8B
-
Abhinav Rajeev-5B
-
Abinaya S-10B
-
Athulkrishna M-10B
-
Adithyan PI-8a
-
Joji Rajesh-5A
-
Karthika S-6B
-
Alena Rose Binu1-9B
-
Aparna Shaji-9B
-
Jibin Thomas-9a
-
Sofia S-7A
-
Aswin Sinoy-7B
-
Sanju Nepali1-XA
| .....തിരികെ പോകാം..... |
|---|