എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ഭൗതികസൗകര്യങ്ങൾ

21:27, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssparuthi (സംവാദം | സംഭാവനകൾ) ('ഏകദേശം മൂന്ന് ഏക്കർ വിസ് തൃതിയാലാണ് ഈ സ്കൂൾ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകദേശം മൂന്ന് ഏക്കർ വിസ് തൃതിയാലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റർ അകലെ പരുത്തി എന്ന ഉൾ ഗ്രാമത്തിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. എസ്സ്. എൻ. ഡി. പി കോർപ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളിൽ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകൾ ഉൾ ക്കൊള്ളുന്നു. ഏകദേശം 708 വിദ്യർത്ഥികൾ ഹൈ സ്കൂൾ വിഭാഗത്തിലും 500 വിദ്യാർത്ഥികൾ ഹയർ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തിൽ 387 ആൺ കുട്ടികളും 321 പെൺകുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചർ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളിൽ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളിൽ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതിൽ അഞ്ചെണ്ണം ഹൈസ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്.