സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബഷീർ ദിനാചരണം.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു.

 
ബഷീർ കൃതിയിലെ പാത്തുമ്മയായി റഹ്ഫ.
 
വൈക്കം മുഹമ്മദ് ബഷീറായി സിയാൻ ഷാ ...










 
വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരയിൽ  .......







ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ഒരു ഇംഗ്ലീഷ് ശാക്തീകരണ പ്രോഗ്രാം നടത്തുകയുണ്ടായി. ഇംഗ്ലീഷ്‌ഭാഷ വളരെ അനായാസമായും രസകരമായും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പോഗ്രാമിന് ട്രെയിനറായി എത്തിയത് വലിയോറ സ്കൂളിലെ അധ്യാപകനായ ഷാജൻ മാഷായിരുന്നു. റിസോഴ്സ് അധ്യാപകൻ കൂടിയായ ഷാജൻ സാറിന്റെ കൂടെ വേങ്ങര ബി .ആർ . സി ട്രെയിനർ റോഷിത് സാർ കൂടെ വന്ന് ക്ലാസ് കൂടുതൽ മികവുറ്റതാക്കി.

 
ഷാജൻ സാറിന്റെ ഇംഗ്ലീഷ് ശാക്തീകരണ ക്ലാസ് .
 
സ്കൂൾ ഹെഡ് മാസ്റ്റർ മനോജ് സാർ ഒരു പുതിയ ഉദ്യമത്തിനു തുടക്കം കുറിച്ചു സംസാരിക്കുന്നു.
 
വേങ്ങര ബി.ആർ.സി ട്രെയിനർ റോഷിത് സാർ .