(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ദൈവ സന്ദേശം
കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്ന ഞാൻ
ഭൂമി പിളരുന്നു, മരണമാം
വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്ന പോൽ
ഓർക്കുക മർത്യനാം നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
നോവിച്ചാൽ അനുഭവിക്കണം നീ
ഒരുനാൾ...