ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദൈവ സന്ദേശം

കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്ന ഞാൻ
ഭൂമി പിളരുന്നു, മരണമാം
വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്ന പോൽ
ഓർക്കുക മർത്യനാം നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
നോവിച്ചാൽ അനുഭവിക്കണം നീ
ഒരുനാൾ...

നന്ദിത കൃഷ്ണ
9 സി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത