എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മടങ്ങാം പൃക്യതിയിലേക്ക്
മടങ്ങാം പ്രക്യതിയിലേക്ക്
ഈശ്വരൻ മനോഹരമായമനുഷ്യനെ സൃഷ്ടിക്കുമ്പോൾ തന്നെ പ്രകൃതിയും മനുഷ്യനും തമ്മിൽ വേർതിരിക്കാനാവാത്ത വണ്ണം ഒന്നാണെന്ന് എന്ന് നിനച്ചിരിക്കണം. ഈശ്വരൻ മനുഷ്യന് കൊടുത്ത ചിന്തിക്കാനുള്ള കഴിവ് അവനെ വളരെ വേഗത്തിൽ വലുതാക്കി.മനുഷ്യനു വേണ്ടതെല്ലാം പ്രകൃതി അവന് നൽകിക്കൊണ്ടേയിരുന്നു. എന്നാൽ അവൻ അതിൽ തൃപ്തനായിരുന്നില്ല വെട്ടിപ്പിടിച്ചു കൈയടക്കിയും മനോഹരമായ പ്രകൃതിയെ മലീമസമാക്കാൻ തുടങ്ങിഅന്നുമുതൽ മുതൽ അവന്റെ പതനവും. 'ദുഷ്ടനെ പന പോലെ വളർത്തും'.എന്നു പറയുന്നതുപോലെ മനുഷ്യന്റെ ഓരോ കണ്ടുപിടുത്തങ്ങളും അവനെ ഉന്നതിയിൽ എത്തിച്ചു.ഓരോ കണ്ടുപിടിത്തത്തിന്റെ നേട്ടങ്ങൾ മാത്രം ഉദ്ഘോഷിക്കുമ്പോൾ അതിന്റെ കോട്ടങ്ങൾ അവൻ മറച്ചു വെച്ചു. ഒന്നിനെക്കുറിച്ച് മാത്രം ഓർത്ത ജനത നാളത്തെ ജനതയെ ബോധപൂർവ്വം മറന്നോ ?രാസവളങ്ങളുംരാസായുധങ്ങളും കീടനാശിനികളും , പ്ലാസ്റ്റിക്കും ടവറുകളും കൃത്രിമ നിറങ്ങളും മണവും ഫാസ്റ്റ് ഫുഡുകളും ഒരുപക്ഷേ പലരുടെയും കീശ വീർപ്പിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ അവയുടെ അവശേഷിപ്പുകൾ പല സൂക്ഷ്മ ജീവാണുക്കളുടെ ഉദയത്തിനും രോഗത്തിനും കാരണമായി .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |