(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണേ ഓടിയേക്കാ
കൊറോണേ ഓടിയേക്കാ
പുഴയും വറ്റി കുളവും വറ്റി
എന്തേ കൊറോണ പോകാത്തേ
ലോകം മുഴുവൻ നാശം വിതച്ച്
ചുറ്റി നടന്നു മതിയായില്ലേ?
എത്ര പേരുടെ കണ്ണീരായ് നീ
എങ്കിലും എന്തേമായാത്തേ?
മകുടം ചേരും നിന്നുടെ പേരിൽ
കണ്ണീർക്കായലും നെടുവീർപ്പും
അരി മേടിക്കാൻ പണമില്ല
തൊഴിലില്ലായ്മ ആകെ പ്രശ്‌നം
നിന്നെ വിരട്ടാൻ ലോക് ടൗൺ
ലോക് ടൗൺ എന്നും കേട്ട് മതിയായി
പ്രളയം കൊണ്ട് നടുവൊടിഞ്ഞ
ഞങ്ങളിൽ നിന്നും പൊയ്ക്കൂടേ?
വീട്ടിലിരുന്നു മടുത്തു തുടങ്ങി
എത്ര നാളിങ്ങനെ തള്ളി നീക്കും?