യു .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ

15:50, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബ് പ്രവർത്തനങ്ങൾ

- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- കലാ-കായിക ക്ലബ്ബ്

പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.

ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.

പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി EINSAT daily quiz വാട്ട്സ് ആപ്പ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.

അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.

ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .

പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം , ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം നൽകി വരുന്നു .

എയ്റോബിക്സ് - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി . പഠനയാത്ര - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.