പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

                            1986ൽ ബെസ്റ്റ് സ്ക്കൂൾ,  ബെസ്റ്റ് എച്ച് എം   എന്നീ അവാർഡുകൾ, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്.  ബഹുമാനപ്പെട്ട സി.ജോവിറ്റയാണ്  ഈ അവാർഡിന്  അർഹയായത്.   2004ൽ സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ  ബെസ്റ്റ്  ഹെഡ്മിസ്ട്രസിനുളള അവാർഡ് കരസ്ഥമാക്കി.  1980 മുതൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 ആണ്.   1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ  കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.
                        ഇന്ത്യൻ ടീമിലേക്കും റെയിൽ വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപന‍ങ്ങളിലേക്ക് കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാത്രം ഉന്നത നിലവാരം പുലർത്തുന്നതാണ്.ഈ സ്ഥാപനത്തിെ൯െ്റ കായിക തലത്തിലുളള വളർച്ച.   1996-1997ൽ‍ തൃശൂർ ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാർഡ് സ്വന്തമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.     2007ൽ കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തിൽ മികച്ച ഹെഡ്മിസ്ട്രസിനുളള അവാർഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന്   ലഭിച്ചു.
           കുമാരി ശ്രീഷ ശങ്കർ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മൽസരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥികൾ വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാർ ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. 2008-09 ,2009-10 വർഷങ്ങളിൽ ചാലക്കുടിഉപജില്ല സ്പോർട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയിൽ ഹൈസ്ക്കൂൾ ചാംപ്യന്മാരാവുകയും ഐ.ടി.മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .2018 വരെയും സബ്ജില്ല ചാംബ്യാന്മാരായി തുടരുകയും ചെയ്യുന്നു.2018 ൽ ഈ വിദ്യാലയത്തിലെ ഹാരിയറ്റ് ഷാജൻ നാഷ്ണൽ വോളീബോൾ ചാംമ്പ്യനായി.റവന്യൂ തലത്തിൽ ദേവിക എം.ആർ ,ലക്ഷിമോൾ ഇ.ആർ എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.2021 വർഷത്തെ ജില്ല വോളിബോൾ മത്സരത്തിൽ പ്രസിന്റേഷൻ ടീമുകൾ തിളക്കമാർന്ന വിജയം നേടി സബ്ജൂനിയർ ,ജൂനിയർ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ചു. സബ്ജൂനിയർ വിഭാഗത്തിൽ ഐശ്വര്യ കെ എൽ, ഐറിൻ സെബാസ്റ്റ്യൻ ,ജിയ എം ജെ ,കരോളിൻ എം ജോജി ജി ,ജൂനിയർ വിഭാഗത്തിൽ അൻസ ജോൺസൺ എന്നിവർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കുവാൻ അർഹരായി .കായിക രംഗത്തേക്ക് മികവുറ്റ താരങ്ങളെ വാർത്തെടുക്കുന്നതിനായി വിവിധ ക്യാമ്പുകൾക്ക് ഈ വിദ്യാലയം നേതൃത്വം നൽകുന്നു.