എ.യു.പി.എസ്. മാന്നന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. മാന്നന്നൂർ | |
---|---|
വിലാസം | |
മാന്നനൂർ മാന്നനൂർ , മാന്നനൂർ പി.ഒ. , 679523 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | aupsmanannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20262 (സമേതം) |
യുഡൈസ് കോഡ് | 32060800606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാണിയംകുളം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ പി |
പി.ടി.എ. പ്രസിഡണ്ട് | വാസുദേവൻ പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
08-02-2022 | 20262-pkd |
ചരിത്രം
"ഒരു കാലത്തു ഇരുട്ടിലാണ്ടിരുന്ന മാന്നന്നൂർ ഗ്രാമത്തിൽ " അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ഒരു വിദ്യാലയം പിറവിയെടുക്കുന്നത് ഏകദേശം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണത്രെ. അന്നത്തെ അറിയപ്പെടുന്ന ഒരു സാമുദായിക പ്രവർത്തകനായിരിന്ന രാമൻകണ്ടത്ത് മാധവൻ നായരുടെ സ്വപനം പൂ വിരിഞ്ഞതാണ് എം .വി .ആർ സ്കൂൾ എന്ന് പേരിട്ടിരുന്ന രാമവിലാസം പ്രൈമറി സ്കൂൾ എന്ന് പറയപ്പെടുന്നു. മാന്നന്നൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള രാമൻകണ്ടത്ത് കുടുംബത്തിന്റെ "പാണ്ഡ്യാല "എന്ന വളപ്പിലാണ് ജനനം. ശ്രീമാൻ ടി .പി .കൃഷ്ണൻ നായർ ഇതിന്റെ ആദ്യത്തെ പ്രധാന അധ്യാപകനായിരുന്നു. അങ്ങനെ സർക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്ന ഈ സ്ഥാപനം പിന്നീട് വീട്ടുവളപ്പിൽ നിന്ന് വെള്ളിയാട്ടിൽ അവണ്ണീരി തൊടിയിലേക്കു പറിച്ചു മാറ്റപ്പെട്ടു. പ്രൗഢ ഗംഭീരവും സകല സൗകര്യങ്ങളും ആ രാമവിലാസം സ്കൂൾ 1950 ഏപ്രിൽ 30 ന് സ്ഥാപകന്റെ മരണാന്തരം നാമാവശേഷമായിപ്പോയി. ആ അണഞ്ഞ ദീപം ശ്രീമാൻ എം .പി .അച്യുതൻ പിഷാരടി മാസ്റ്റർ ഇന്ന് കാണുന്ന കുന്നിന്റെ മുകളിൽ 1950 ജൂണിൽ വീണ്ടും തിരി തെളിയിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലo വിദ്യാഭ്യാസ ഉപജില്ലയിൽ വാണിയംകുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മാനന്നുർ റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രൈമറി ക്ലാസുകൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ ( സ്മാർട്ട് ടി വി , പ്രൊജക്ടറുകൾ,ലാപ്ടോപ് )
- I T ലാബ്
- ക്ലാസ് റൂം ലൈബ്രറി
- ചുമർ ചിത്രീകരണം
- വാഹന സൗകര്യം
- പാചകശാലയും ഇരിപ്പിട സൗകര്യത്തോട് കൂടിയതുമായ ഭക്ഷണ ഹാൾ
- പച്ചക്കറി തോട്ടം
- കളിസ്ഥലം
- ചുറ്റുമതിൽ നിർമാണം
- സ്റ്റേജ്
- ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2014-15-മികച്ച PTA യ്ക്കുള്ള അവാർഡ് ലഭിച്ചു.
2015-16-Best PTA award ലഭിച്ചു.
2019-20- ശാസ്ത്ര മേളയിൽ Agrigate - 3rd ലഭിച്ചു.
2019-20- ജില്ലാ വായനോൽസവത്തിൽ നിനവ്, അർജ്ജുൻ എന്നിവർ മികച്ച വിദ്യാർത്ഥകളായി തെരഞ്ഞെടുത്തു.
2019-20 - LSS - അമൽ KR, വിഘ്നേഷ്. വി. എന്നിവർക്കും
USS- അർജുൻ പി, നന്ദന കെ ലഭിച്ചു.
Sanskrit Schloarship - up- അർജുൻ.പി , നന്ദന.കെ, അർച്ചന എ.എസ്, അമൽ കെ.ആർ, വിഘ്നേഷ് വി
LP - ശ്രേയാ രാജ് .കെ.എസ് , നിഹാര ഡി.ജെ,അർഷ അനിൽ, സന സുഭാഷ് എന്നിവർക്ക് ലഭിച്ചു.
2019-20- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും , തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നാം സ്ഥാനവും നിനവ്.ഡി. ആർ.റിന് ലഭിച്ചു.
2021-22- ശാസ്ത്ര രംഗം പ്രവവർത്തനങ്ങളിൽ project വിഭാഗത്തിൽ നിനവ്. ഡി.ആർ. BRC യിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച .
2021-22- അക്ഷരമുറ്റം സബ് ജില്ലാ തല മത്സരത്തിൽ നിഹാര . ഡി.ജെ.യ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാമണ്ഡലം ജയരാജ് - മിഴാവ് കലാകാരൻ
കലാമണ്ഡലം വിവേക് - മിഴാവ് കലാകാരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• മാന്നന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കാൽനട മാർഗം എത്താം. (300-മീറ്റർ) • ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും മാന്നന്നൂർ 13 കിലോമീറ്റർ • നാഷണൽ ഹൈവെയിൽ വാണിയംകുളം ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.750828,76.324325999999999|zoom=13}}