എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നുവരുന്നത് മരങ്ങളാണ്.എന്നാൽ മരങ്ങൾ മാത്രമല്ല ചെടികൾ, പക്ഷികൾ, മൃഗങ്ങൾ ഇവയെല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. ഇവയോടുള്ള അതിക്രമം ലോകത്ത് ദിനംതോറും വർദ്ധിച്ചുവരുന്നു. ഇങ്ങനെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകനാശകാരണമാകും. ജൂൺ 5: ലോക പരിസ്ഥിതി ദിനം;ഈ ദിനം ആഘോഷിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുവാൻ വേണ്ടിയാണ്. ഈ ദിനത്തിൽ നമ്മൾ പ്രതിജ്ഞ യും മറ്റും എടുക്കാറുണ്ട് പക്ഷെ നിറവേറ്റാറില്ല. മനുഷ്യർക്കു ഭാവിയിൽ ശുദ്ധവായുവും ജലവും ഉപയോഗിക്കണമെങ്കിൽ പരിസ്ഥിതിയെ സംരക്ഷിച്ചേതീരൂ. അതിനു വനനശീകരണം,മലിനീകരണം, എന്നിവയെ ചെറുത്തുനിർത്താൻ കഴിയണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |