എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി

പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ  ആദ്യം മനസ്സിലേക്ക് കടന്നുവരുന്നത് മരങ്ങളാണ്.എന്നാൽ മരങ്ങൾ മാത്രമല്ല ചെടികൾ, പക്ഷികൾ, മൃഗങ്ങൾ ഇവയെല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. ഇവയോടുള്ള അതിക്രമം ലോകത്ത് ദിനംതോറും വർദ്ധിച്ചുവരുന്നു. ഇങ്ങനെ പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകനാശകാരണമാകും.

             ജൂൺ 5: ലോക പരിസ്ഥിതി ദിനം;ഈ ദിനം ആഘോഷിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുവാൻ വേണ്ടിയാണ്. ഈ ദിനത്തിൽ നമ്മൾ പ്രതിജ്ഞ യും മറ്റും എടുക്കാറുണ്ട് പക്ഷെ നിറവേറ്റാറില്ല. മനുഷ്യർക്കു ഭാവിയിൽ ശുദ്ധവായുവും ജലവും ഉപയോഗിക്കണമെങ്കിൽ പരിസ്ഥിതിയെ  സംരക്ഷിച്ചേതീരൂ. അതിനു വനനശീകരണം,മലിനീകരണം, എന്നിവയെ ചെറുത്തുനിർത്താൻ കഴിയണം.
                മാനവൻ പലതരത്തിലാണ് ഭൂമിയെ കഷ്ടപ്പെടുത്തുന്നത്. വൃക്ഷങ്ങൾ നശിപ്പിക്കുന്നത് ഒന്നാമത്തെ കാര്യം. വൃക്ഷങ്ങളാണ് മനുഷ്യനിലനിൽപ്പിന്റ മുഖ്യ കാരണം. വായുവും, ഭക്ഷണവും എന്തിന് മഴ വരെ വൃക്ഷങ്ങളുടെ വരദാനമാണ്. ‘മരം ഒരു വരം’ എന്നാണ് പറയുന്നത്. എന്നാൽ ആ വരത്തെ മനുഷ്യൻ ദുരുപയോഗിക്കുന്നു. ‘ഒരു മരം വെട്ടിയാൽ ഒരു തൈ നടണം’ എന്നു പഴമക്കാർ പറഞ്ഞിരുന്നത്  ഭൂമിയിൽ ഈ അസന്തുലിതാവസ്ത വരാതിരിക്കാൻ വേണ്ടിയാണ്. എന്നാൽ പിന്നീടുള്ള തലമുറ ഇതിനെ തള്ളിക്കളഞ്ഞു.
                വൃക്ഷങ്ങൾ പോലെ നശീകരണപ്പെട്ടുക്കൊണ്ടിരിക്കുകയാണ് മൃഗങ്ങൾ. മൃഗങ്ങളും നമ്മൾക്ക് എന്തെല്ലാം തരുന്നു. എന്നാൽ അതും മനുഷ്യൻ  ദുരുപയോഗിക്കുന്നു. പക്ഷിമൃഗാദികൾ ഇന്ന് വംശനാശഭീഷണിയിൽ കഴിയിന്നു. ഇതു ഭക്ഷ്യശൃംഖലയെ ബാധിക്കുന്നു. എങ്ങനെയെന്നുവെച്ചാൽ ഭക്ഷ്യശൃംഖല യിലെ ഏതെങ്കിലും ഒരു ജന്തുവിന് നാശം സംഭവിക്കുകയാണെക്കിൽ അത് മറ്റു ജന്തുക്കളെ ബാധിക്കും. പ്രത്യേകിച്ച് ഈ ജന്തുവിന്റെ ഇരയേയും ഈ ജന്തുവിന്റെ ഇരയാകുന്ന മൃഗത്തെയും. ഈ ജന്തുവിനെ ഇരയാക്കുന്ന മൃഗത്തിന് ഇര കിട്ടാതിരിക്കുമ്പോൾ അത് മരണപ്പെടും.
                 മലിനീകരണം; അതും പരിസ്ഥിതിക്ക് ദോഷമാണ്. പലതരത്തിലുള്ള മലിനീകരണമുണ്ട്. വായുമലിനീകരണം ശബ്ദമലിനീകരണം എന്നിങ്ങനെ. പരിസരമലിനീകരണം ഒഴുവാക്കുക. വീടും പരിസരവും ശുചിയാക്കുക. ജൈവമാലിന്യങ്ങൾ സംസ്ക്കരിക്കുക. പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക. വായുശബ്‌ദമലിനീകരണം തടയാൻ ഒരു മാർഗമാണ് വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക. അല്ലെങ്കിൽ പൊതുവാഹനത്തിൽ സഞ്ചരിക്കുക. മാത്രമല്ല മരങ്ങളും ഇതു തടയാൻ വല്യ ഒരു ഉപാധിയാണ്.ഭൂമിയിലെ ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രശനങ്ങൾക്കു ഉപാധി മരങ്ങൾ തന്നെയാണ് . മുൻപ് പറഞ്ഞ പോലെ തന്നെ മരങ്ങൾ അധികം വെച്ച് പിടിപ്പികുക്കയാണെങ്കിൽ ആഗോളതാപനം , ശബ്‌ദവായു മലിനീകരണം മുതലായവ ചെറുത്തു  നിർത്താൻകഴിയും.
                  ആഗോളതാപനം മൂലം ഓരോ വർഷവും താപനില ഉയർന്നു കൊണ്ടിരിക്കുകയാണ് . അവസാനം ഇത് പൊള്ളുന്ന താപനില ആകാതിരിക്കാൻ മരങ്ങളാണ് നല്ലതു. പിന്നീട് പരിസ്ഥിതിയെ  സംരക്ഷിക്കാം പറ്റിയ മാർഗമാണ് പക്ഷിമൃഗാതികളെ അനാവശ്യമായി കൊല്ലാതിരിക്കുക .ശുചിത്വം പാലിക്കുക. ലോക പരിസ്ഥിതി ദിനത്തിൽ എടുക്കുന്ന പ്രതിജ്ഞ നമ്മൾ ഓരോരുത്തർക്കും നിറവേറ്റാൻ  കഴിയണം. മലിനീകരണപ്രശ്നങ്ങൾ പല രോഗങ്ങൾക്കും കാരണമാണ്. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.
               വികസനങ്ങൾ പരിസ്ഥിതിയെ അവഹേളിച്ചുകൊണ്ടു നടത്തരുത് . ഓസോൺ പാളിയിലുണ്ടാകുന്ന വിള്ളലും പരിസ്ഥിതിയോടുള്ള മനുഷ്യന്റെ വിമുഖതയുടെ ഫലമാണ്. കൊറോണ മൂലമുള്ള അടച്ചിടലിന്റെ ഫലമായി ഓസോൺ പാളിയിലുണ്ടായ വിള്ളൽ അടയുന്നു. ഇങ്ങനെ വർഷത്തിൽ ഒരാഴ്ച എങ്കിലും ലോകമെങ്ങും അടച്ചിടൽ ആചരിച്ചാൽ അത്രയും നല്ലതാണു. പ്രകൃതിയുടെ പക്ഷത്തു നിന്നുകൊണ്ടുള്ള തിരിച്ചറിവുകൾക്കും ഇത് അവസര മാകുക ആണെങ്കിൽ ഭാവിയിൽ നമുക്ക് പ്രതീക്ഷ പുലർത്താം. മറിച്ചാണെങ്കിൽ മനുഷ്യർ പ്രകൃതിക്കു അനിവാര്യരല്ല എന്നാണ് ഈ കാലം തെളിയിക്കുന്നത്. മരങ്ങൾ കുറഞ്ഞു വരുമ്പോഴും മൃഗങ്ങൾ നശിക്കുന്നു .ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിട്ട് നമ്മൾക്ക്  മുന്നോട്ടു ജീവിക്കണമെങ്കിൽ പരിസ്ഥിതിയെ സംരക്ഷിച്ച തീരു.

AVANI S
9 B MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
 ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം