സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രൈമറി

17:46, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ മലയോര പ്രദേശത്ത് കാളികാവ് പഞ്ചായത്തിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നിൽ നിന്ന പ്രദേശത്ത് ആദരണീയനായ മർഹൂം എ.പി ബാപ്പു ഹാജിയാണ് 1976 ൽ ഇന്ന് ക്രസന്റ് ഹയർ സെക്കൻററി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്ഥാപനം ആരംഭിക്കുന്നത്. അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് എത്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

അsക്കാക്കുണ്ട് എ.എം.യു.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭത്തിൽ അറിയപ്പെട്ടത്. പള്ളിശേരിയിലെ പരേതനായ ആലി ഹസൻ മുസ്ല്യാരാണ് ജൂൺ മാസത്തിൽ സ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം കർമ്മം നിർവഹിച്ചത്.അടക്കാക്കുണ്ട് നജ്മുൽ ഹുദാ മദ്രസയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം തുടക്കം കുറിച്ചിരുന്നത്. ആലീസ് ടീച്ചറായിരുന്നു സ്കൂളിലെ ആദ്യ അധ്യാപിക .അടക്കാക്കുണ്ടിലെ ഷെൻസി കുര്യൻ ആണ് പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. പുതിയ സ്കൂളിലേക്ക് പ്രവേശനം തേടുന്നതിന് മാനേജർ എ.പി ബാപ്പു ഹാജി അടക്കമുള്ളവർ ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നു. ഉച്ചക്കഞ്ഞി സമ്പ്രദായം നിലവിൽ വന്നിട്ടില്ലാത്ത കാലമായതിനാൽ സ്കൂളിൽ കഞ്ഞി വെച്ചു വിളമ്പിയായിരുന്നു സ്കൂളിലേക്ക് കുട്ടികളെ ആകർഷിച്ചിരുന്നത്.

മദ്രസ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ ബാപ്പു ഹാജിയുടെ പ്രയത്ന ഫലമായി വൈകാതെ സ്വന്തം സ്ഥലത്ത് കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ഇന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിൽ മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന പി.ഖാലിദ് മാസ്റ്ററായിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ. നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്തുവരികയായിരുന്നു ഖാലിദ് മാസ്റ്റർ .അന്നത്തെ കാലഘട്ടത്തിൽ തന്നെ എ.എം.യു പി സ്കൂൾ പാഠ്യ പാഠ്യേതര തരംഗത്ത് മികച്ച പ്രവർത്തനമാണ് നടത്തിപ്പോന്നത്.

1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു സർക്കാർ ഉത്തരവായി.അങ്ങനെ അടക്കാക്കുണ്ട് എ.എം.യു പി സ്കൂൾ അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളായി ഉയർന്നു.

1986 ലെ പ്രഥമ SSLC ബാച്ച് മിന്നുന്ന വിജയം നേടി സ്കൂൾ വിജയക്കുതിപ്പിന് തുടക്കം കുറിച്ചു. 61 പേരിൽ 59 പേരെയും വിജയിപ്പിക്കാൻ അന്ന് സാധിച്ചു. തുടർന്നങ്ങോട്ട് ക്രസന്റ് പഠന രംഗത്തും മറ്റെല്ലാ മേഖലയും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്.