ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ

13:58, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



കൊറോണ

നാടും നടുങ്ങി നഗരം നടുങ്ങി
ലോകമപ്പാടെ ഒന്നായി നടുങ്ങി
വന്നു ഞാൻ കാലനായ് പേമാരിപോലെ
ആർത്തിരമ്പി ഈ ലോകമപ്പാടെ
അഹംഭാവം ഏന്തിയ മനുഷ്യൻെറ ഭാവത്തെ
വെറും തൃണമായ ഈ ഞാൻ പൊളിച്ചടുക്കീടുന്നു
ലോകം എൻ കാൽക്കീഴിൽ എന്നഹങ്കരിച്ചവ‍ർ
ഇന്നെൻെറ മുന്നിൽ മുട്ടുകുത്തീടുന്നു
വന്നതല്ലഞാൻ വരുത്തിയതാണെന്നെ
നിങ്ങൾ തൻ ജീവിതശൈലി തന്നെ കാരണം
ഒരു പക്ഷെ എന്നെ അണുവായുധമായി
പ്രയോഗിച്ചതാവാം ചിലർ
പ്രാകുന്നു ശപിക്കുന്നു പലരും എന്നെ
ക്രൂരനല്ല വെറും ജീവനാണു ഞാൻ
ലോകാവസാനത്തിൻ സൂചനയാകാം ഞാൻ
നിർത്തുവിൻ നിങ്ങളുടെ ദേശാടനം
ഇരിക്കുവിൻ നിങ്ങൾ തൻ വീടുകളിൽ
സ്മരിക്കുവിൻ ആരോഗ്യദായകരെ
തുരത്തുവിൻ എന്നെ കഴിയുമെങ്കിൽ

അപർണ്ണ എസ്സ്
9 A ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത