സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ഗ്രന്ഥശാല

16:26, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല "വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്", അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹസാഹര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാ വേദി. അവിടെയുള്ള പല തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചും അറിവ് പങ്കിട്ടുമാണ് മുൻ തലമുറ വായനയുടെ വിശാല ലോകത്തേയ്ക്ക് നടന്നുകയറിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്തു.വായനയുടെ ലോകത്തേക്ക് കുട്ടികളെ ആക‌ർഷിക്കാനായി സെന്റ് മേരിസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ ഗ്രന്ഥശാലയിൽ കുറെയേറെ പുസ്തകങ്ങൾ ലഭ്യമാണ്.

വായനയെക്കുറിച്ച് ചില പ്രശസ്തമായ ഉദ്ധരണികൾ:

"ഒരു വായനക്കാരൻ മരിക്കുന്നതിനു മുമ്പ് ആയിരം തവണ ജീവിക്കുന്നു... ഒരിക്കലും വായിക്കാത്ത മനുഷ്യന് ലഭിക്കുന്നത് വെറും ഒരു ജീവിതം മാത്രം" - ജോർജ്ജ് ആർ. ആർ. മാർട്ടിൻ

"ജീവിതത്തിൽ സാധാരണക്കാരേക്കാൾ ഉയരാൻ ആഗ്രഹിക്കുന്നവർക്ക് വായന അത്യാവശ്യമാണ്" - ജിം റോൺ

"എല്ലാ നല്ല പുസ്തകങ്ങളും വായിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഏറ്റവും മികച്ച സംഭാഷണം പോലെയാണ്ഡെ" - ഡിസ്കാർട്ടസ്