ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ് 2018-19

പരിസിഥിതി ദിനാചരണം

ജൂൺ 5

ഹരിതോത്സവം ബാലരാമപുരം ബി. ആർ. സി തലം പരിസ്ഥിതി ദിനാഘോഷം 05.06.2018 10.30 മണ്ക്ക് നമ്മുടെ സ്ക്കൂളിൽ നടന്നു. ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌.ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു.

വെങ്ങാനൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഹരിതോത്സവം 2018 ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനവും ഹരിതസേനാ രൂപവത്ക്കരണവും ജില്ലാ പ്രോജക്റ്റ് ഓഫീസർ ശ്രീ ബി. ശ്രീകുമാ൪ നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപുസ്തക വിതരണോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂ൪ സതീഷ് നി൪വ്വഹിച്ചു. വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

ശുചിത്വ മിഷ൯ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജ൯ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷ൯ എന്നിവ൪ സംസാരിച്ചു. പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയ൪മാ൯ ശ്രീ സുനിൽക്കുമാ൪ അധ്യക്ഷനായിരുന്നു. ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.