ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി

21:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.വയക്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്ന താൾ ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഹേ മനുഷ്യാ.... ഇന്ന് എവിടെ നിൻ
പണവും സമ്പത്തും.
മിണ്ടാൻ കഴിയാത്തോരിത്തിരി ജീവനെ
വെട്ടി അടർത്തി നീ മാറ്റി ....
 ആ സ്ഥാനത്തിന്നിതാ വാനോളമുയരുന്ന
കെട്ടിടം നീ പണിതുയർത്തി ....
അതിലൂടെ ഒരു പാട് പണവും സമ്പത്തും
ആർത്തിയാൽ നീ നേടിയില്ലേ ...
മാനത്ത് പാറിക്കളിക്കേണ്ട കിളികളെ
ഇന്നു നീ കൂട്ടിലടച്ചു ...
അവയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി നീ
വീടിന്നാലങ്കാരമാക്കി ....
ഒരു പാടു നാളു നീ ഇങ്ങനെ ജീവിച്ചു
ഇന്നതിനെന്തേ കഴിയുന്നില്ല ...
ഇത്തിരി പോന്നൊരു ഒത്തിരി ഭീകരൻ
ഇന്നു നിന്നെയും ഒരു കൂട്ടിൽ ബന്ധിച്ചില്ലേ ...
സ്വതന്ത്രമായി ശ്വാസം വലിക്കുവാൻ പോലും
എന്തെ നീ ഭയന്നീടുന്നു ...
'മാസ്ക്' എന്ന് പേരുള്ള മുഖാവരണം
ധരിച്ചെന്തേ നീ ഇന്നു നടന്നീടുന്നു ...
കൊറോണ എന്നൊരു ഭീകരന്റെ മുമ്പിൽ ഇന്നു
ജീവന് വേണ്ടി നീ വിലപിക്കുന്നു ...
പാലിക്കൂ നിൻ വ്യക്തി ശുചിത്വത്തെയും , സ്നേഹിക്കൂ
ഭൂമിയെയും , നിൻ ചുറ്റുപാടിനെയും
പണമല്ല വലുതെന്ന് തിരിച്ചറിയൂ ...
നിൻ പരിസ്ഥിതിയെ നീ സംരക്ഷിക്കൂ ....
നിൻ പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കൂ ...
അവിടുണ്ട് ശുദ്ധമാം വായുവും വെള്ളവും
ആരോഗ്യവാനായ മനുഷ്യനും .

ദിയ സജീവ്
7 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത