സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ‍‍‍‍‍ പുന്നപ്ര വടക്ക് വില്ലേജിൽ‍‍‍‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂൾ‍‍ ആണിത്


ചരിത്രം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് ഗ്രാമത്തിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നൽകിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എൽ പി സ്ക്കളായി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങൂന്ന അദ്ധ്യായമായ പൂന്നപ്ര-വയലാർ സമരത്തി ന്റെ കേന്ദ്രമെന്ന നിലയിൽ വലിയ പ്രാധാന്യമാണ് പുന്നപ്രക്കുള്ളത്.1967 ൽ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂൾ ആക്കി. 1980 ൽ ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂൾ ആക്കി.

ഭൗതികസൗകര്യങ്ങൾ

2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 8 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,7500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.ഈ അദ്ധ്യയന വർക്ഷം സ്കൂളന് സ്വന്തമായി ബസ്സ് ലഭിക്കും.+1,+2 ക്ലാസ്സുകൾ വരാൻ പോകുന്നു(ഇപ്പോൾ നി൪മാണഘട്ടം പു൪ത്തിയാക്കി).നേഴ്സറി വിദ്യാ൪ത്ഥിക​​ൾക്ക് കളിക്കാ൯ വേണ്ടി പ്ലേഗ്രൗണ്ട് .2 സൈക്കിൾ ഷെഡ്.ഒരു സ്ക്കൂൾ ഓഡിറ്റോറിയം.കുട്ടികൾക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്, സയ൯സ് ക്ലബ്ബ്, പരിസ്ഥിതി ക്ളബ്ബ്, സാമൂഹ്യശാസ്ത്ര ക്ളബ്ബ്, മാത്സ് ക്ളബ്ബ്, ഇംഗ്ളീഷ് ക്ളബ്ബ്, ഹെൽത്ത് ക്ളബ്ബ്. ക്ലാസ്സ് മാഗസീ൯

== മാനേജ്മെന്റ് == ഐ.റ്റി. ക്ലബ്ബ് സ൪ക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1980 മുതൽ : 1980 സാവിത്രി 1985 – 87 ജനദേവി അമ്മ 1987 - 88 അന്നമ്മ വ൪ഗീസ് 1988 – 89 വി. എ സിസിലി 1989 – 90 സത്യ പാല൯ 1990 - 91 സൂസ൯ പി 1991 -92 ജി. രവീന്ദ്രനാഥ് 1994 – 96 കേശവശ൪മ്മ 1997 - 99 എ. ആ൪. തങ്കമ്മ 1999 – 2000 വസന്തകുമാരി 2000 – 01 ലുദ്വിന 2001 – 02 സൗദാമിനി 2002 - 05 ശ്യാമളാദേവി 2005 - 06 ഐഷാ ബീവി 2006 - 06 കലാവതി ശങ്ക൪ 2006 -06 സുശീല 2006 - 07 ഗോമതിയമ്മ 2007 - 08 ഇന്ദിര ബായി 2008 -09 നസീം.എ 2009 - 10 മെയ് തോമസ് 2010 - 11 ഓമന കുമാരി.എസ്.റ്റി 2011 -13 ഷൈല.പി.എസ്. 2013- റ്റി.കുഞ്ഞുമോൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
  2. സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള


  • ആലപ്പുഴ ടൗണിൽ നിന്നും തെക്കോട്ട് 7 km മാറി NH 47 ന് കിഴക്കായി പറവൂ൪ പബ്ളിക്ക് ലൈബ്രറിയിൽ നിന്നും 250 M കിഴക്കായി സ്ക്കൂള് സ്ഥിതി ചെയ്യുന്നു