ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/നാടോടി വിജ്ഞാനകോശം

അമ്മച്ചി പ്ലാവ്

തിരുവിതാംകൂർ രാജാവായിരുന്ന രാമവർമ രാജാവ് ദുര്ബലനായതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവര്മയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത് .ഇക്കാലത്തു രാജശക്തിയെ പ്രബലമാക്കാനും രാജശക്തിയെ ഭരിച്ചിരുന്ന പ്രഭുശക്തിയെ അമർചെയ്യാനും അദ്ദേഹം ശ്രമിച്ചു .തന്നിമിത്തം പ്രഭുക്കളിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി .യുവരാജാവിനു സ്വതന്ത്രമായി നടക്കാൻ കഴിയാതെ വന്നു .പലപ്പോഴും അദ്ദേഹം വേഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്നു .അദ്ദേഹത്തെ പിന്തുടർന്നുവന്നവർ അദ്ദേഹത്തെ കാണാതെ നിരാശരായി മടങ്ങി .അല്പസമയത്തിനുശേഷം അദ്ദേഹം അവിടെനിന്നും രക്ഷപ്പെട്ടൂ .ഇതിന്റെ സ്മാരകമായി മാർത്താണ്ഡവർമ രാജാവ് ആ സ്‌ഥലത്തു ശ്രീകൃഷ്ണസ്വാമി വിഗ്രഹം പ്രതിഷ്‌ഠിച്ചു .അമ്പലത്തിന്റെ വടക്കുപടിഞ്ഞാറേ കോണിലായി സ്‌ഥിതിചെയ്യുന്ന പ്ലാവിന് "അമ്മതി പ്ലാവ് "എന്ന പേരിലാണ് അറിയപ്പെടുന്നത് .ഈ പ്ലാവിന് 1500-വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു .