കാട്ടുമൃഗങ്ങൾ കലപിലകൂട്ടുന്ന
കാടിന്റെ സൗന്ദര്യം എങ്ങുപോയി ?
അണ്ണാറക്കണ്ണനും കാവതിക്കാക്കയും
കൂടുകൂട്ടുന്ന മരങ്ങളെവിടെ ? കളകള
നാദം പാടിപ്പഠിപ്പിച്ച നീരിൻ ഉറവിടം
എങ്ങുപോയി ?
പൂക്കൾ തോറും പാറിപ്പറക്കുന്ന
പൂന്പാറ്റക്കൂട്ടങ്ങൾ എങ്ങുപോയി ?
മാനത്ത് വർണ്ണക്കാഴ്ച്ച പരത്തുന്ന
മഴവില്ലിൻ വർണ്ണങ്ങൾ എങ്ങുപോയി ?
പാതിരാ നേരത്ത് നുറുങ്ങു
വെളിച്ചമായ് പാറിപ്പറക്കും പ്രകാശമേ
നീ.... മനുഷ്യമനസ്സിലെ ഇരുട്ടിൻ
അതീതമാമൊരു പൊൻവെളിച്ചം നീ പകരുകില്ലെ...
ഒരു നന്മ വെളിച്ചം നീ പകരുകില്ലേ .....