സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 സ്കൂൾ ക്ലബ്ബുകൾ

  1. ·       സാമൂഹ്യശാസ്ത്രം ക്ലബ്
  2. ·       ഗണിത ക്ലബ്
  3. ·       ഇംഗ്ലീഷ് ക്ലബ്
  4. ·       സുരീലി ഹിന്ദി
  5. ·       ടാലന്റ് ലാബ്
  6. ·       പരിസ്ഥിതി ക്ലബ്ബ്
  7.   വിദ്യാരംഗം
  8. ·      ബാല സഭ
  9. . ഗാന്ധി ദർശൻ
  10. . മലയാളത്തിളക്കം
    ഗാന്ധി ദർശൻ 2021-2022

ഗാന്ധി ദർശൻ - ഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.

മലയാളത്തിളക്കം 2021-2022

സ്കൂളിൽ നടത്തുന്ന തനത് പ്രവർത്തനത്തിന്റെ ഭാഗമായി മലയാളത്തിളക്കം നടത്തിവരുന്നു കോവിഡാനന്തരം നവംബർ ഒന്നിന് സ്കൂൾ തുറന്ന് ക്ലാസ്സിൽഎത്തിയ കുട്ടികളിൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയും ഈ പ്രശ്നം ചർച്ച ചെയ്തപ്പോൾ മലയാളത്തിളക്കം എന്ന ആശയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു ഇത് അനുസരിച്ച് 3,4,5 ക്ലാസ്സുകളിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും എല്ലാ ദിവസവും കുട്ടികൾക്ക് ആവശ്യമായ ഭാഷാ ക്ലാസ് നൽകുവാനും തീരുമാനിച്ചു അക്ഷരം ഉറപ്പിക്കൽ ,ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി വായിക്കൽ ,സ്വന്തമായുള്ള ആശയരൂപീകരണം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലയാളത്തിളക്കം എന്ന പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു.

ഇംഗ്ലീഷ് ക്ലബ് 2021-2022

കുട്ടികൾക്ക്‌ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടി ആരംഭിച്ച ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്. ഇംഗ്ലീഷ് ഭാഷയെ വളരെ രസകരമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ആദ്യമായി ഞങ്ങൾ തുടങ്ങിയ പ്രവർത്തനമാണ് Word a day.. ഇതിലൂടെ ഞങ്ങൾ ഓരോ ദിവസവും ഓരോ പുതിയ ഇംഗ്ലീഷ് വാക്കും കുട്ടികളെ പരിചയപ്പെടുത്തുന്നു.. കൂടാതെ ഇംഗ്ലീഷ് ഗെയിമുകൾ  ഇംഗ്ലീഷ് സാഹിത്യസൃഷ്ടികൾ പരിചയപ്പെടുത്തൽ, സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വിവിധ തരം ഇംഗ്ലീഷ് ഡോക്യുമെന്ററി കൾ പ്രദർശിപ്പിക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

സുരീലി ഹിന്ദി

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 5 മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഹിന്ദി അനായാസം കൈകാര്യം ചെയ്യുവാനും ഹിന്ദിയിൽ ആശയ വിനിമയം നടത്തുവാനും ഹിന്ദിഭാഷ ലളിതവും രസകരവും ആക്കുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടപ്പാക്കിവരുന്ന പരിപാടിയാണ് സുരീലി ഹിന്ദി. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലും വളരെ മികച്ച രീതിയിൽ നടന്നുവരുന്നു.

ടാലെന്റ്റ് ലാബ്

കോവിഡ് കാലത്ത് കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് തലത്തിൽ ടാലന്റ് ലാബ് എന്ന സംരംഭം ആരംഭിച്ചു.

പരിസ്ഥിതി ക്ലബ്

കേരള  സർക്കാരിന്റെ പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ജൈവ വൈവിധ്യ ഉദ്യാനം നമ്മുടെ സ്കൂളിലും നടപ്പിലാക്കി.പരിസ്ഥിതിയോടിനങ്ങിയുള്ള പഠന പ്രവർത്തങ്ങൾ പരിപോഷിപ്പിക്കുന്ന.