അമ്മയാണെൻ വഴികാട്ടി അമ്മയാണെൻ ഗുരുനാഥ അമ്മയാണല്ലോ പിച്ചവെപ്പിച്ചതും അക്ഷരം ചൊല്ലി പഠിപ്പിച്ചതും നൽവഴി തേടും മനസ്സിന് നൽതണലായി കൂടെ വരുന്നതും മോഹങ്ങളിലും സ്വപ്നങ്ങളിലും മോദത്തോടെ കൂട്ടാളിയായതും പങ്കിടലിന്റെ സന്തോഷവും സ്നേഹത്തിൻ കരുതലും സൗഹൃദയത്തിൻ കാതലെന്ന് സൗമ്യമായ് പഠിപ്പിച്ചതും അമ്മ.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത