സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്


ഏഷ്യയിലെ ഏറ്റവും വലിയ  കുട്ടികളുടെ ഐ.ടി. കൂട്ടായമയായ Little Kites ത്തതിന്റെ സംസ്ഥാന തല രൂപീകെണം മുതൽ തന്നെ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ച് വരുന്നുണ്ട്. പൊതുവിദ്യാഭ്യാസ  സംരക്ഷണ യക്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ നടപ്പാക്കിയ Little Kites പ്രവർത്തന മികവിനാൽ നമ്മുടെ സ്കൂളിൽ അതിന്റെ നെറുകയിൽ എത്തി നിൽക്കുകയാണ്. ഹൈ-ടെക് സ്കൂൾ ആയ നമ്മുടെ സ്കൂളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ Little Kites കുട്ടികൾ മാതൃകാപരമായി വിജയിച്ചിട്ടുണ്ട്.

48039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48039
യൂണിറ്റ് നമ്പർLK/2018/48039
അംഗങ്ങളുടെ എണ്ണം83
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല WANDOOR
ഉപജില്ല WANDOOR
ലീഡർAman
ഡെപ്യൂട്ടി ലീഡർMiyaza C
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JAMSHEER. AK
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SREELATHA KP
അവസാനം തിരുത്തിയത്
31-01-202248039

അഭിരുചി പരീക്ഷയിലൂടെ തെരെഞ്ഞെടുക്കപെട്ട Little Kites അംഗങ്ങൾക്ക് ഇലക്ട്രോണിക്സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്, റോബോട്ടിക്സ്, Rasberry pi തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

16-12-2018 ന് നടന്ന വർണ്ണശബളമായ പരിപാടിയിൽ PTA പ്രസിഡന്റ്‌ Little Kites Club ന്റെ ഔപചാരിക ഉത്ഘാടനം നടത്തിയതോടെ സ്കൂളിലെ club ന്റെ പ്രവർത്തങ്ങൾക്ക് തുടക്കമായി. ക്ലബ്ബിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് എല്ലാ ബുധനാഴ്ചകളിലേയും ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് മൊഡ്യൂൾ ആുസൃതമായ ക്ലാസ്സുകൾക്ക് പുറമേ മാസ്റ്റർ ട്രെയ്നർ മാരുൾപ്പെടെയുള്ള ഐ.ടി. മേഖലയിലെ വിദഗ്ദ്ധരായ ആളുകളെ കൊണ്ട് പ്രത്യേക പരീശീലനവും നൽകി വരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നടത്തപ്പെടുന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ നമ്മുടെ അംഗങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രഥമ സംസ്ഥാന ക്യാമ്പിൽ തന്നെ ജില്ലയെ പ്രധിനിതീകരിച്ച് നമ്മുടെ സ്കൂളിലെ മുഹമ്മദ് സജീഹ് പങ്കെടുത്തു. തൊട്ടടുത്ത വർഷം നടന്ന ജില്ലാ ക്യാമ്പിൽ നമ്മുടെ യൂണിറ്റിൽ നിന്ന് രണ്ട് കൂട്ടികൾ യോഗ്യത നേടി.

ഐ. ടി. അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താനും മനസ്സിലാക്കുന്നതിനുമായി ക്ലബ്ബിന്റെ കീഴിൽ എല്ലാ വർഷവും ഫീൽഡ് വിസിറ്റുകൾ നടത്തി വരുന്നു.കൂടാതെ ഐ.ടി. രംഗത്തെ ലോകത്തിന്റെ കുതിപ്പ് കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി സ്കൂളിൽ ഒരു നിശ്ചിത ഇടവേളകളിൽ ക്ലബ്ബിന് കീഴിൽ ഐ.ടി. എക്സിബിഷൻ നടത്തി വരുന്നു. കുബ്ബിന്റെ തുടർപ്രവർത്തനമെന്ന രീതിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നിലത്തുള്ളികൾ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിനും തയ്യാറാക്കി വരുന്നു. 2019 ൽ സ്കൂളിലെ അധ്യാപകരുടെ സർഗ്ഗസൃഷ്ടികൾ മാത്രം ഉൾപ്പെടുത്തി Summer Dreams എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ കൂടി ക്ലബ്ബ് പുറത്തിറക്കി. ഈ മാഗസിൻ മലപ്പുറം ജില്ലാ DIET ന്റെ ഒന്നാം സ്ഥാനം നേടി. പിന്നീട് മലപ്പുറം ജില്ലാ DIET കാലിക്കറ്റ് സർവകലാശാല സെമിനാർ ഹാളിൽ  സംഘടിപ്പിച്ച Digital Materials for Learning എന്ന സെമിനാറിൽ പ്രസ്ഥുത മാഗസിൻ ചർച്ചെടുക്കുകയും ഇതിനെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

ഇംഗ്ലീഷ് അധ്യാപകനായ ജംഷീർ മാസ്റ്ററും ഗണിത അധ്യാപിക ശ്രീലത ടീച്ചറുമാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ലിറ്റിൽ കൈറ്റ്സ് 2018-20

ലിറ്റിൽ കൈറ്റ്സ് 2019-21

ലിറ്റിൽ കൈറ്റ്സ് 2020-22

ലിറ്റിൽ കൈറ്റ്സ് 2021-23