Expert classes
വിദഗ്ദ്ധരുടെ ക്ലാസ്
അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽികിയ വിദഗ്ദ്ധരുടെ ക്‌ളാസ്സുകളാണ് ഇവിടെ നൽകിയിട്ടുള്ളത്.
വിദഗ്ദ്ധ ക്ലാസ് 05-08-2018
അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ എസ് ഐ ടി സി യും കൈറ്റ് മാസ്റ്ററുമായ ജംഷീർ സാർ വിദഗ്ദ്ധ ക്ലാസ്സ് നൽകി. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ക്ലാസ് വൈകുന്നേരം മൂന്ന് മണിക്കാണ് അവസാനിച്ചത്. ആനുകാലിക ലോകത്ത് ആനിമേഷൻ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയും ആനിമേഷൻ മേഖലയുടെ ജോലി സാധ്യതകളെയും കുറിച്ചായിരുന്നു ക്ലാസ്സ്. 40 കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ റഹ്മത്തുള്ള സർ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു
വിദഗ്ദ്ധ ക്ലാസ് 14-09-2018
അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്ജി എച്ച് എസ് എസ് പോരൂരിലെ എസ് ഐ ടി സി ശ്രീ ജയേഷ് സാർ സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ സൈബർ ലോകത്തെ സാധ്യതകളെ കുറിച്ചും ചതിക്കുഴികൾ കുറിച്ചും വിദഗ്ദ്ധ ക്ലാസ്സ് നൽകി. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ജെ എസ് ഐ ടി സി ഷമീർ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം ആബിദ് സാർ ഉൽഗാടണം ചെയ്തു. കൈറ്റ് മാസ്റ്റർ ജംഷീർ, സ്റ്റാഫ് സെക്രട്ടറി റിയാസ് എന്നിവർ സംസാരിച്ചു. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ക്ലാസ് വൈകുന്നേരം മൂന്ന് മണിക്കാണ് അവസാനിച്ചത്. 40 കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ് ശ്രീലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
വിദഗ്ദ്ധ ക്ലാസ് 13-12-2018
അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ മഹേഷ് സാർ വിദഗ്ദ്ധ ക്ലാസ്സ് നൽകി. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ക്ലാസ് ഉച്ചക്ക് 12 മണിക്കാണ് അവസാനിച്ചത്. ആനുകാലിക ലോകത്ത് സ്വന്തമായി മൊബൈൽ ആപ്പ്ലിക്കേഷൻസ് ഉണ്ടേക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സാർ വിശദമായി ക്ലാസ് നൽകി. 40 കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ജംഷീർ അധ്യക്ഷനായ ചടങ്ങ് പ്രധാനാധ്യാപകൻ റഹ്മത്തുള്ള സർ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീലത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു