സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സയൻസ് ക്ലബ്ബ്

13:49, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs-31037 (സംവാദം | സംഭാവനകൾ) (' ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൈപിടിച്ചു മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൈപിടിച്ചു മാനവരാശി അതിവേഗം മുന്നോട്ടുപായുന്ന ഈ  യുഗത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്ര താല്പര്യം വളർത്തിയെടുക്കുന്നതിനായി St. Paul's Girl's High School ലെ സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ ആസു ത്രണം ചെയ്തു നടത്തി വരുന്നു. പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര തത്ത്വങ്ങൾ മനസിലാക്കിന്നത്തിനുതകുന്ന രീതിയിൽ വിവിധ പഠനപ്രവർത്തനങ്ങൾ ചെയുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതി ദിനം, ചാ ന്ദ്രദിനം,ഓസോൺ ദിനം, ഊർജസംരക്ഷണ ദിനം, ശാസ്ത്ര ദിനം എന്നിവയോടാനുബന്ധിച്ചു ആകർഷകമായ മത്സരങ്ങളും, video presentations ഉം നടത്തി വരുന്നു.ശാസ്ത്ര രംഗം, smart energy programme ഇവയിലും സജീവമായി  പങ്കെടുക്കുന്നു. ഈ  വർഷം സ്കൂൾ ലെവൽ ശാസ്ത്ര രംഗം ഓൺലൈൻ ആയി ആഘോഷപൂർവം ഉത്ഘാടനം  ചെയ്യുകയും അതിനോടെനിബന്ധിച്ചുള്ള മത്സരങ്ങൾ online ആയി നടത്തി വിജയികളെ subdistrict, district തലങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇൻസ്പിരെ അവാർഡിനു വേണ്ടി കുട്ടികളെ പ്രോത്സാഹി പ്പിക്കുകയും ഏറ്റവും ആകർഷണീയവും തനിമയും ഉള്ള പ്രൊജക്റ്റ്‌  മത്സരത്തിനായി അയക്കുകയും ചെയ്യുന്നു. പഠന പ്രവർത്തനങ്ങളോ ടനുബന്ധിച്ചു നൂതന ആശയങ്ങളോടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ചെയുവാൻ ഓരോ ശാസ്ത്ര അധ്യാപികയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും,സ്കൂൾ തല ശാസ്ത്ര പ്രദർശനം നടത്തുകയും ചെയുന്നു. Covid 19 നോടാനുബന്ധിച്ചുള്ള ഈ സാഹചര്യത്തിൽ സയൻസ് ജേർണൽ, പ്രൊജക്റ്റ്‌, വീട്ടിൽ നിന്നും ഒരു പരീക്ഷണം തുടങ്ങിയ വിവിധ ഇനങ്ങൾ വ്യക്തി പരമായി ചെയ്യുവാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

ReplyForward