കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/അക്ഷരവൃക്ഷം/കരുത്തോടെ നേരിടാം

13:35, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/അക്ഷരവൃക്ഷം/കരുത്തോടെ നേരിടാം എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/അക്ഷരവൃക്ഷം/കരുത്തോടെ നേരിടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്തോടെ നേരിടാം

ലോകമാകെ ഭീതിയിലാഴ്ത്തി
നൂറ്റാണ്ടിലെ 'ഭീകരൻ'
കണ്ണിനു കാണാ 'ഭീകരൻ'
മരണം വിതച്ചു നിർദയം
ജീവനുകൾ പൊലിയുന്നു...

ശാസ്ത്രം അറിഞ്ഞു ,
ഇത്
മഹാമാരിയാം
കോറോണയെന്ന്.....

മൂടികെട്ടിയ
മുഖങ്ങളായി മാറി ...
മനുഷ്യർ...
ഗൃഹങ്ങളിൽ ഇരുന്ന്
തമ്മിൽ അകന്നു നാം ,
നാളെ ഒരുമിക്കാൻ.....
കൈ രണ്ടും കഴുകി നാം
മഹാമാരിയെ
തുടച്ചുനീക്കാനായ്....

ഒറ്റപ്പെട്ട നേരത്ത് ,
ഒരുമയോടെ മുന്നേറാം...
പ്രാർത്ഥനയിലാണ്ട
പലദിനങ്ങൾ ....

ഗൃഹങ്ങളിൽ
സമയം തള്ളി നീക്കുമ്പോൾ
ഓർത്തു
ആ നിമിഷം !
പതിനായിരങ്ങൾ
ജീവനുവേണ്ടി
പോരാടുന്നുണ്ടെന്ന്..

പ്രാർത്ഥനയും കരുത്തലുമായി
ഇനിയെത്ര നാൾ... ?

കൂപ്പുകയ്യോടെ നന്ദി...!
വെള്ളകുപ്പായത്തിനുള്ളിലെ .....
കനിവിന്റെ
ഹൃദയങ്ങൾക്ക് ...
സ്നേഹത്തിന്റെ
മാലാഖമാർക്ക്...
കാക്കിക്കുളളിലെ കാവൽ വിളക്കുകൾക്ക്....

അല്ലയോ മഹാമാരിയെ.......,
ഈ ലോകത്തു നീയിനിയും നാശം വിതക്കും മുൻപ് അതിജീവിക്കും
ഞങ്ങൾ .....

ലക്ഷോപലക്ഷങ്ങൾ മനസ്സാൽ
ഒത്തുചേർന്ന് ,അകന്നുനിന്ന്,
കരങ്ങൾ കഴുകി ,
നിയമപാലകരായി ...,
കരുത്തോടെ മുന്നേറാം .....
മഹാവിപത്തായ കൊറോണയെ.....
   

നന്ദന.കെ
11 കർണ്ണകിയമ്മൻ_എച്ച്.എസ്സ്._മൂത്താൻതറ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത