ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ് | |
---|---|
വിലാസം | |
കിഴക്കേ ചേന്നങ്കരി കിഴക്കേ ചേന്നങ്കരി , കിഴക്കേ ചേന്നങ്കരി പി.ഒ. , 688506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | stantonyslpseastch@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46417 (സമേതം) |
യുഡൈസ് കോഡ് | 32111100208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | നീലംപേരൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി റ്റിറ്റി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | അജിതകുമാരി സദാശിവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ ജയകുമാർ |
അവസാനം തിരുത്തിയത് | |
30-01-2022 | 46417hm |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ. പി സ്കൂൾ കിഴക്കേ ചേന്നംകരി.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ്പകരുന്നു
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഒരു സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും ഓഫീസ് റൂo പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും സെന്റ് ആന്റണിസ് എൽ. പി. സ്‌കൂളിന് ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ്. കെട്ടിടത്തിന് മുൻ വശത്ത് ആയി കുട്ടികൾക്ക് കളിക്കാൻ നല്ലൊരു മൈതാനം ഉണ്ട്.സ്കൂളിന്റെ തെക്ക്‌വശത്ത് ആയി അടുക്കള സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും പൊതുവായി ഒരു ശുചിമുറിയും ഉണ്ട്.സ്കൂൾ ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ശേഖരിക്കുന്നതിന് സ്കൂളിന് തെക്ക്‌വശത്ത് കിണർ സ്ഥിതി ചെയ്യുന്നു.
സ്കൂൾ ലൈബ്രറി
കുട്ടികളിൽ വായന വളർത്തുകഎന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രററി
സ്കൂൾ ചരിത്രം
കാവാലം ഇടവകയിൽ പെട്ട ചെന്നംകേരി എന്ന സ്ഥലത്ത് കാത്തോലിക്കരായ നാൽപ്പതോളം വീടുകൾ ഏകോപിച്ചു നടത്തിക്കൊണ്ടിരുന്ന സെന്റ് ആന്റണീസ് പ്രൈമറി സ്കൂൾ 1921- ൽ സ്ഥാപിതമായി.
1947ഏപ്രിൽ 27-ആം തീയതി അന്നത്തെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാളാശ്ശേരിൽ മാർ ജെയിംസ് മെത്രാന്റെ അനുമതിയോടുകൂടി വെളിയനാട് തിരിഹൃദയ മഠം സ്ഥാപിക്കപ്പെട്ടു.
ഈ കാലഘട്ടത്തിൽ സെന്റ് ആന്റണീസ് സ്കൂൾ വേണ്ട വിധം മുന്നോട്ട് കൊണ്ടുപോകുവാനുള്ള വൈഷമ്യം നിമിത്തം സ്കൂൾ ഭാരവാഹികൾ വന്ദ്യ പിതാവിന്റെ അനുമതിയോടുകൂടി ഏകദേശം പതിനായിരം രൂപ വിലയുള്ള സ്കൂൾ കെട്ടിടവും ഒരേക്കർ സ്ഥലവും മഠത്തിന് വിട്ടുതന്നു. അങ്ങനെ 1947 ജൂൺ 20 ആം തീയതി സെന്റ് ആന്റണീസ് എൽ. പി സ്കൂൾ വെളിയനാട് മാഠത്തിലെ കന്യാസ്ത്രിമാർ ഏറ്റെടുത്തു നടത്തി പോരുന്നു.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെവെളിയനാട്ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന്കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ളവെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെഭരണനിർവഹണ ചുമതലനടത്തുന്നത്.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്. (കുട്ടികളിൽ ശാസ്ത്രാവബോധവും പരിസ്‌ഥിതി സ്നേഹവും വളർത്തി എടുക്കാൻ സഹായിക്കുന്ന രീതിയിൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി..(കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക ,മനുഷ്യത്വം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുപോരുന്നു )
- ഗണിത ക്ലബ് (ഗണിതത്ത്തിൽ താല്പര്യം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു..ക്വിസ് പരിപാടികൾ നടത്തുന്നു)
- ഐറ്റി ക്ലബ്ബ്:(എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ഉറപ്പു വരുത്തുന്നു.)
മുൻ സാരഥികൾ
ക്രമം | പേര് | വർഷം | ചിത്രം |
---|---|---|---|
1 | സിസ്റ്റർ എൽസി റോസ് എസ്.എച്ച് | 1999 - 2004 | |
2 | ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ് | 2004 - 2006 | |
3 | ശ്രീമതി ഗ്രേമ ജോൺ | 2006 - 2013 | |
4 | ശ്രീമതി എൽസമ്മ ജോസഫ് | 2013 - 2018 | |
5 | ശ്രീമതി ആൻസി ചാക്കോ | 2018 - 2020 |
നേട്ടങ്ങൾ
- 1994-95 അധ്യയന വർഷത്തെ ചങ്ങനാശേരി അതിരൂപതയിലെ ബെസ്റ്റ് എൽ.പി സ്‌കൂൾ ആയി തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
- സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐറ്റി മേളകളിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
- 2013-14 ലെ എൽ.എസ്.എസ്.സ്കോളർഷിപ്പിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
- 2019-20 അധ്യയന വർഷം ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ വിജ്ഞാനോത്സവത്തിലും ടാലന്റ് ഹൻഡിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
- സബ് ജില്ലാ ,ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയിട്ടുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്
ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ് | |
---|---|
അവസാനം തിരുത്തിയത് | |
30-01-2022 | 46417hm |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാകേഷ് പണിക്കർ(എക്‌സ്‌മിലിട്ടറി)വാർഡ് മെമ്പർ(10 നീലംപേരൂർ)
- ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്)
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിൽ നിന്ന് കിടങ്ങറ പാലത്തിന് വടക്കോട്ടു 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം 9°28'38.2"N 76°28'14.2"E