സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിതാഭ നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ട, തെളിനീരൊഴുകുന്ന അഴുത നദിയുടെ കുഞ്ഞോളങ്ങളാൽ താലോലിക്കപ്പെടുന്ന കേവലം 66 വർഷങ്ങൾ മാത്രം പഴക്കമുള്ള മനോഹരമായ ഒരു കുടിയേറ്റ ഗ്രാമമാണ് കോരുത്തോട്. അധ്വാനശീലരായ കർഷകർ നട്ടും നനച്ചും കാടിനെ നാടാക്കി മാറ്റിയപ്പോൾ ഇളം തലമുറയ്ക്ക് അറിവിന്റെ വെളിച്ചം നൽകാൻ കോരുത്തോട്ടിൽ ഉദയം ചെയ്ത ആദ്യകാല വിദ്യാലയമാണ് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ. 1964 ജൂൺ 1 - നാണ് ഈ വിദ്യാലയത്തിൽ ആദ്യ മണി മുഴങ്ങിയത്. മുണ്ടക്കയം - കോരു ത്തോട് പാതയോരത്തുള്ള ഈറ്റയോല കെട്ടിടത്തിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായമുള്ള കുട്ടികൾ ഒന്നിച്ച് ഒന്നാം ക്ലാസിൽ അണിനിരന്നു. വള്ളി കാട്ടിൽ ദേവസ്യാ സാറും കാവുങ്കൽ അന്നമ്മ ടീച്ചറും പുതുപറമ്പിൽ അപ്പച്ചൻ സാറുമായിരുന്നു ആദ്യത്തെ അധ്യാപകർ. 1964 ജൂൺ 26 ന് ശ്രീ. എസ്.ജെ അനന്തൻ സാർ പ്രഥമാധ്യാപകനായി നിയമിതനായി. എൽ. പി. സ്കൂളാണ് അന്ന് അനുവദിക്കപ്പെട്ടത്. നാട്ടുകാരുടേയും ബഹു. മാനേജരച്ചന്റെയും കഠിന പരിശ്രമഫലമായി നൂറടി നീളമുള്ള ഓടു മേഞ്ഞ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് 1964 ഡിസംബർ 30 ന് അന്നത്തെ എം.എൽ.എ ശ്രീ. കെ.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. 1967 ൽ സ്കൂൾ ചങ്ങനാശ്ശേരി കോർപറേറ്റു മാനേജ്മെന്റിന് കൈമാറുകയും ചെയ്തു. ഫാ. ജോൺ തടത്തിൽ പ്രഥമ ലോക്കൽ മാനേജരായി. 1977 ൽ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതോടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. സ്കൂളിന്റെ 57 വർഷത്തെ ചരിത്രത്തിൽ പല തവണ കോർപ്പറേറ്റിലെ ബെസ്റ്റ് യു.പി സ്കൂൾ അവാർഡും 4 തവണ ബെസ്റ്റ് പി.റ്റി.എ അവാർഡും കരസ്ഥമാക്കി യിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് പി.റ്റി.എ.യ്ക്കുള്ള അവാർഡും പ്രശസ്തിപത്രവും കരസ്ഥമാക്കി. ഇപ്പോൾ LKG മുതൽ 7 വരെ ഇം​ഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 315 കുട്ടികൾ (ആൺകുട്ടികൾ -149, കുട്ടികൾ - 166) പഠനം നടത്തുന്നു. 18 അദ്ധ്യാപകരും 1 അനദ്ധ്യാപകനും ഇവിടെ പ്രവർത്തിച്ചുവരുന്നു.

ചരിത്രം

സെന്റ് ജോർജ് യു.പി.എസ്. കോരുത്തോട്
 
വിലാസം
കോരുത്തോട്

കോരുത്തോട് പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9446828246
ഇമെയിൽstgeorgeup@gmail.com
കോഡുകൾ
സ്കൂൾ കോഡ്32357 (സമേതം)
യുഡൈസ് കോഡ്32100400915
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോരുത്തോട് പഞ്ചായത്ത്
വാർഡ്4, 8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ315
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി വി എം
പി.ടി.എ. പ്രസിഡണ്ട്ജോസുകുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു റോയി
അവസാനം തിരുത്തിയത്
30-01-202232357


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1984 ജനുവരി 10 ാം തീയതി അന്നത്തെ മാനേജർ റവ.ഫാ. തോമസ് പാറേൽ, പി.ടി.എ പ്രസിഡന്റ് ശ്രീ. മാത്യു തോമസ് കുറ്റിക്കാട്ട് മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ ശ്രമ ഫലമായി സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1985-86 സ്കൂൾ വർഷത്തിൽ ഒരു പൂർണ്ണ യു.പി.സ്കൂളായി മാറി. അന്ന് 7-ാം ക്ലാസിൽ 75 കുട്ടികൾ, സ്കൂളിൽ ആകെ 732 കുട്ടികൾ, 19 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവർ ഉണ്ടായിരുന്നു. കൂടുതൽ വായിക്കാൻ.

ഭൗതികസൗകര്യങ്ങൾ

വിശാലമായ സ്കൂൾ ​ഗ്രൗണ്ട്, ക്ലാസ്സ് മുറികൾ

ലൈബ്രറി


1600 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ സ്കൂൾ ​ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

<> കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ്

<> ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം,  ഗണിതം മധുരം, സുരീലി ഹിന്ദി ക്ലാസ്സുകൾ

<> ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ

<> സന്മാർഗ്ഗ ക്ലാസ്സുകൾ

<> കുട്ടികൾക്ക് സർഗ്ഗാത്മക കഴിവുകൾ  വളർത്താൻ വിവിധ മത്സരങ്ങൾ

<> LSS , USS കോച്ചിംഗ്

<> സംസ്കൃത പഠനം

<> മികച്ച അദ്ധ്യാപകർ

<> പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങൾക്ക്  മികച്ച പരിശീലനം > മികച്ച PTA സംവിധാനം

<> മികച്ച കമ്പ്യൂട്ടർ പരിശീലനം

<> സ്പോർഡ്സ് പരിശീലനം

<> ഡ്രോയിംഗ് പരിശീലനം

<> സ്കൂൾ ബസ് സൗകര്യം

<> വിവിധ ക്ലബ്ബുകൾ

<> വിദ്യാരംഗം

<> കരാട്ടെ, മ്യൂസിക്, ഡാൻസ് ക്ലാസ്സുകൾ

<> കൗൺസലിംഗ്

<> സൗജന്യ യൂണിഫോം, പുസ്തകങ്ങൾ

<> വിവിധ സ്കോളർഷിപ്പുകൾ

<> വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം, മുട്ട, പാൽ

<>പഠനത്തിൽ പിന്നോക്കമുള്ളവർക്ക്  പ്രത്യേക പരിഗണന > തികഞ്ഞ അച്ചടക്കം

<> സ്കൗട്ട് ആൻറ് ഗൈഡ്

<> ഓൺലൈൻ ക്ലാസ്സുകൾക്ക് വ്യക്തിപരമായി  അദ്ധ്യാപക പിൻതുണ

നേട്ടങ്ങൾ

ജീവനക്കാർ

ക്രമ

നമ്പർ

പേര് Desig. കാലഘട്ടം
1 ജെസി വി.എം H.M 20.06.2002
2 മേഴ്സി ക്ലാരിസ് ജേക്കബ് LPST 07.06.2005
3 റോസമ്മ കെ.ജെ LPST 01.06.2016
4 മെർലിൻ ജോൺ LGFT 03.06.2013
5 മിനിമോൾ എ.ഡി. LPST 01.06.2018
6 ത്രേസ്യാമ്മ ഇ.ജെ LGFT 06.06.2019
7 റ്റിൻസി മാത്യു UPST 06.06.2019
8 ജോബിൻ ജോസ് UPST 06.06.2019
9 റെജിമോൻ ജോസഫ് OA 01.06.2020
10 വിനയ ജേക്കബ് LPST 22.07.2021
11 എലിസബത്ത് ആൻ്റണി LPST 22.07.2021
12 റോബിൻ തോമസ് LPST 22.07.2021
13 ജിനു ജോസ് UPST 27.06.2021
14 ജ്യോതിഷ് ആർ. UPST 10.11.2021
15 ജാനറ്റ് ജോയി UPST 28.07.2021
16 അജോ സെബാസ്റ്റ്യൻ LPST 23.07.2021

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

മുണ്ടക്കയം ശബരിമല പാതയിൽ (14 കിലോമീറ്റർ കഴിഞ്ഞ്) കോരുത്തോട് ടൗണിന് 1 കിലോ മീറ്റർ പുറകിലായി പള്ളിപ്പടി ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.