എം.ജി.എം.എച്ച്.എസ്. പൂഴനാട്

13:46, 4 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)


സ്ഥലപുരാണം:

എം.ജി.എം.എച്ച്.എസ്. പൂഴനാട്
വിലാസം
പൂഴനാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം23 - ഒക്ടോബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Sathish.ss



                നെയ്യാറ്റിന്‍കര താലൂക്കില്‍ കിഴക്കന്‍ അതിര്‍ത്തിയിലെ കുന്നുകല്‍ നിറഞ്ഞ പ്രദേശമാണ് പൂഴനാട്. ഇത് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ പ്പെടുന്നു. ഇവിടെ നാനാ ജാതി മതസ്ഥര്‍ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിയുന്നു. എല്ലാ മത വിഭാഗക്കാരുടെ ഉത്സവങ്ങളും ഒരുമിച്ച് ചേര്‍ന്ന് നടത്തുന്നു. ശ്രീചാമുണ്ഠീ ദേവീ ക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവം,

പുകിലന്തറശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ മണ്ഠല പൂജാമഹോത്സവം,മുകുന്തറ തിരു ഹൃദയദേവാലയത്തിലെ തിരുന്നാള്‍ ഉത്സവം,പൂഴനാട് മുസ്ലീം ജമാ അത്ത് ഉറൂസ് മഹാമഹം ഇവയാണ് പ്രധാനഉത്സവങ്ങള്‍.

ചരിത്രം

1983-ഒക്ടോബര്‍ മാസത്തില്‍ എട്ടാം സ്റ്റാന്റെര്‍ഡില്‍ ഒരു
      ഡിവിഷനില്‍ 54കുട്ടികളുമായി തുടങ്ങിയ സ്കൂള്‍ 1992-ല്‍ പതിനാല്
      ഡിവിഷനായി വളര്‍ന്നു. 2000-മാണ്ടില്‍ മൂന്നു കിലോമീറ്ററിനുള്ളില്‍ മൂന്ന് അണ്‍
      എയിഡഡ് വിദ്യാലയങ്ങള്‍ വന്നതിനാല്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ്

ഇപ്പോള്‍ ഏഴ് ഡിവിഷനായി.

ഭൗതികസൗകര്യങ്ങള്‍

1. മൂന്നേക്കര്‍ 23സെന്റില്‍ പരന്ന്കിടക്കുന്ന വിശാലമായ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യ ത്തിനുള്ള കെട്ടിട സൗകര്യം ഇവിടുണ്ട്. നല്ല ഒരു ലൈബ്രറിയും ലാബും ഈസ്കൂളിനുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേ കമായി വിശാലമായ കളിസ്ഥലവും ഉണ്ട്. ജംഗ്ഷന്‍ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഗതാഗതസൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. സ്കൗട്ട് ആന്റ് ഗൈഡ്സ്,എന്‍.സി.സി ബാന്റ് ട്രൂപ്പ് ഇതൊന്നും ഞങ്ങളുടെ സ്കൂളിലില്ല.
  • എന്‍.സി.സി.=ഇല്ല.
  • ബാന്റ് ട്രൂപ്പ്. =ഇല്ല.
  • ക്ലാസ് മാഗസിന്‍.=1.എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് മാഗസീന്‍ ഉണ്ട്.

'തനിമ' എന്നപേരില്‍ ഒരു സ്കൂള്‍ മാഗസീനും ഉണ്ട‍്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.=വിദ്യാരംകലാസാഹിത്യവേദി വളരെ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ദിനാചരണങ്ങള്‍ വളരെ ഭംഗിയായി നടത്താറുണ്ട്. എല്ലാമാസത്തിലും പുതുമയുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=1.േച്ചര്‍ ക്ല ബ്ബ്,ഫോറസ്റ്റ് ട്രീ ക്ല ബ്ബ്,ഇക്കോക്ല ബ്ബ്, കൈരളി ക്ല ബ്ബ്,സയന്‍സ് ക്ല ബ്ബ്, മാത്ത്സ് ക്ല ബ്ബ്,ഐ.റ്റി ക്ല ബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി തന്നേ പ്രവര്‍ത്തിക്കുന്നു.
                         നേച്ചര്‍ ക്ല ബ്ബും ഫോറസ് ട്രീ ക്ല ബ്ബും ഒരുമിച്ച് ചേര്‍ന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍  മൂന്ന് ദിവസത്തേ ഒരു പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിച്ചു. പ്രകൃതിയെ അടുത്തറിയാന്‍ കുട്ടികളെ അതുസഹായിച്ചു.

മാനേജ്മെന്റ്

ഇത് ഒരു സിംഗിള്‍ മാനേജ്മെന്റ് സ്കൂളാണ്. ഇതിന്റെ സ്ഥാപകമാനേജര്‍ ശ്രീ നീലകണ്ഠന്‍ നാടാര്‍ ഇപ്പോഴത്തെ മാനേജര്‍ ശ്രീ സുശീലന്‍.എന്‍. ആണ്.

== മുന്‍ സാരഥികള്‍ ==ഈ സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകന്‍ ശ്രീ സുരേന്ദ്രന്‍. എന്‍ .ഇദ്ദേഹത്തിന്റെ കാലമാണ് സ്കൂളിന്റെ സുവര്‍ണ്ണ കാലം.

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  ശ്രീ സുരേന്ദ്രന്‍. എന്‍ '

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ജി.എം.എച്ച്.എസ്._പൂഴനാട്&oldid=148274" എന്ന താളിൽനിന്ന് ശേഖരിച്ചത്