സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ്

 
 

പി. അബ്ദുൽ മജീദ് മാസ്റ്റർ, സി. എം. ഓമന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2020 - 21 അക്കാദമിക വർഷത്തിലാണ്  സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് രൂപീകരിക്കപ്പെട്ടത്.ഇവരുടെ മികവുറ്റ പ്രവർത്തന ഫലമായി, സ്കൂളിലെ നിരവധി കുട്ടികൾ, അക്കാലത്തെ യു പി തലത്തിലെ പരമോന്നത ബഹുമതിയായ രാജ്യപുരസ്കാറിന് അർഹരായിട്ടുണ്ട്. തുടർന്നുള്ളവർഷങ്ങളിൽ നിരവധി തവണ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സബ്ജില്ലാ ജില്ലാതലങ്ങളിൽ ചാമ്പ്യന്മാരായി. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.  പച്ചക്കറി കൃഷി, പരിസരശുചീകരണം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവ അവയിൽ ചിലതാണ്.

പാഠം ഒന്ന് പാടത്തേക്ക്

 

ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ  കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.എംസി.യുംമൊക്കെ പങ്കാളികളായപ്പോൾ ഇതൊര‍ു നാടിന്റെ ആഘോഷമായി മാറി. ക‍ുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി.

കഥ-കവിത ക്യാമ്പ്

 

പ്രതിഭകളുടെ വീട്ടിലേക്ക്

പ്രാദേശിക കലാകാരൻമാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ SSK യുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി

 നാടൻ പാട്ട് കലാകാരനായ വിജയൻ മാസ്റ്റർ, നാടകകൃത്തും, സംവിധായകന‍ുമായ മുഹാജിർ കരുളായി, ഗായകൻ  നിലസൂർ അസീസ്, കഥാകൃത്ത്  മുജീബ് റഹ്മാൻ, കഥാകാരി സൗജത്ത് എന്നിവരുടെ വീടുകൾ അധ്യാപകരും കുട്ടികളും സന്ദർശിക്കുകയും അവരുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഈ കലാകാരൻമാരുടെ അനുഭവസമ്പത്ത് കുട്ടികളിൽ പ്രചോദനമുണർത്തി.

കഥക്ക് നൃത്താവതരണം

 
പ്രശസ്‍ത നർത്തകി ശിഖാലിയ കട്ടാരിയ കഥക് കലാരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ

ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മക്കായ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ കഥക് നൃത്തരൂപം സ്കൂളിൽ അവതരിപ്പിച്ചു. പ്രശസ്ത നർത്തകി ശിഖാലിയ കട്ടാരിയ ആയിരുന്നു ഈ നൃത്തരൂപം കുട്ടികൾക്കായി അവതരിപ്പിച്ചത്. കഥക് നിർത്ത രൂപത്തിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുകയും അവർക്ക് ഒരു താൽക്കാലിക പരിശീലനം നൽകുകയും ചെയ്തു.

ദിനാ ചരണങ്ങൾ

പഠനാനുബന്ധ പ്രവർത്തനങ്ങളിൽ  പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ  പ്രവർത്തനങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ അടുത്തറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

മേളകൾ

കുട്ടികൾക്ക് അവരുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാനും പരിപോഷിപ്പിക്കാനുമുള്ള അവസരമാണ് മേളകൾ ഒരുക്കുന്നത്. കലാമേള, ശാസ്ത്ര - ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ,  ഐ. ടി മേള തുടങ്ങിയവ സ്കൂളിൽ വർഷംതോറും നടത്തുന്നു. കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും ഇത്തരം മേളകൾ ഓൺലൈനായി നടത്തുവാനും സ്കൂളിന് സാധിച്ചു.

മേളകളില‍ൂടെ

യു.എസ്.എസ്

 
 

യുപി തലത്തിലെ കുട്ടികളുടെ ഏറ്റവും ഉയർന്ന മത്സര പരീക്ഷയായ യുഎസ്എസ് കരസ്ഥമാക്കുന്ന തിനായി തീവ്രപരിശീലനം തന്നെ പുള്ളിയിൽ ജി യു പി സ്കൂൾ കാഴ്ച വയ്ക്കാറുണ്ട്. തൽഫലമായി തന്നെ വർഷങ്ങളായി യു എസ് എസ് വിജയികൾ സ്കൂളിന്റെ യശസ്സ് ഉയർത്താറുമുണ്ട്. ഘട്ടം ഘട്ടമായ  പരീക്ഷകളിലൂടെയും  പരിശീലനങ്ങളിലൂടെയും ആണ് കുട്ടികളെ ഈ മത്സര പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങൾ

ശാന്തിയുടെയും, സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. യേശ‍ു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്.കരുളായി പുള്ളിയിൽ ജി.യു പി സ്കുളിൽ എസ്.എം.സി യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് ആഘോഷം ആഹ്ളാ താരവമുയർത്തി. ഇതോടനുബന്ധിച്ച് സ്കൂളിൽ വർണാഭമായ പുൽകൂടൊരുക്കി. കുട്ടികൾ ക്ലാസ്തലത്തിൽ നക്ഷത്ര നിർമാണം ആശംസാ കാർഡ് നിർമ്മാണം മുഖംമൂടി നിർമ്മാണം എന്നിവ നടത്തി. കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ കരോൾ ഗാനാലാപനം ക്രിസ്ത് അപ്പൂപ്പനെ വരവേൽക്കൽ എന്നിവ ഏവരിലും ആവേശവും ആഹ്ളാദവുമുയർത്തി. ഹെഡ് മാസ്റ്ററുടെ അധ്യക്ഷതയിൽ സീനിയർ ടീച്ചർ ക്രിസ്തുമസ് സന്ദേശം നൽകി. എല്ലാവർക്കും ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു. എല്ലാ കുട്ടികളും ക്രിസ്തുമസ് ദിനാഘോഷം ആസ്വദിച്ചു.

ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് ഭിന്നശേഷി വിഭാഗത്തിൽ പെടുന്നത്.ജി.യു.പി. സ്കൂൾ പുള്ളിയിൽ ഭിന്നശേഷി വിഭാഗത്തിൽ പ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ടു കൊണ്ടുവരുന്നതിനും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭിന്നശേഷി വിഭാഗത്തിൽ പെട്ട  6 കുട്ടികളിൽ ഒരു കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികൾക്കും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയുന്നവരാണ്. നിലമ്പൂർ ബി. ആർ .സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ ഷബാന ടീച്ചറുടെ നേതൃത്വത്തിൽ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകി വരുന്നു .അതോടൊപ്പം തന്നെ  സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പഞ്ചായത്ത്തല സ്പെഷ്യൽ കെയർ സെൻ്റർ വഴി ആവശ്യമായ സേവനങ്ങൾ നൽകി വരുന്നു. ഡിസംബർ 3 ലോകഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച്  പഞ്ചായത്ത്തല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിച്ച 5 A ക്ലാസ്സിലെ ദേവി കൃഷ്ണയുടെ വീട് സന്ദർശിച്ച് പുത്തനുടുപ്പുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു.

കാഴ്‍ച - 2019 ഫിലിം ഫെസ്റ്റിവൽ

 


എസ്.എസ്.കെ -കൈറ്റ് വിതരണം ചെയ്ത 14 ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫിലിം ഫെസ്റ്റിവൽ പ്രശസ്ത ആർട്ടിസ്റ്റ് വിജയകൃഷ്ണൻ എ.ബി ഉദ്ഘാടനംചെയ്തു. തീയേറ്ററുകൾ ആക്കിമാറ്റിയ 4 ക്ലാസ് മുറികളിലായി പത്തോളം ചിത്രങ്ങൾ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കാഴ്ച 2019 എന്ന് നാമകരണം ചെയ്‌ത ഈ ഫിലിംഫെസ്റ്റിവലിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകി. അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിയ എട്ടോളം ചിത്രങ്ങളാണ് ഈ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത്.

ഡിജിറ്റൽ മാഗസിൻ-ഉയരെ 2021

 
ഉയരെ മാഗസിൻ കവർ പേജ്

ഓരോ അധ്യയനവർഷാവസാനവും കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാഗസിനുകൾ പ്രകാശനം ചെയ്യാറുണ്ട്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി 2021ലെ മാഗസിൻ പ്രസിദ്ധീകരണത്തെ പ്രതിസന്ധിയിൽ ആക്കുകയും ഡിജിറ്റൽ മാഗസിൻ എന്ന പുതിയ ഒരു പ്ലാറ്റ്ഫോമിലേക്ക് മാഗസിൻ മാറ്റപ്പെട‍ുകയ‍ും ചെയ്‍ത‍ു.തത്ഫലമായി ഉയരെ ഡിജിറ്റൽ മാഗസിൻ 2021 പ്രസിദ്ധീകരിച്ചു.

ഉയരെ 2021 - ഡിജിറ്റൽ മാഗസിൻ

ക‍ുട്ടികള‍ുടെ നിയമസഭ

2018 19 അധ്യയനവർഷത്തിലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ നിയമസഭ  സംഘടിപ്പിച്ചു. കുട്ടികളിൽ ജനാധിപത്യബോധവും നിയമസഭ രീതികളുടെ നടപടിക്രമങ്ങളും മനസ്സിലാക്കാൻ ഈ പരിപാടി സഹായിച്ചു.

കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓക്സിജൻ പാർലർ

 
 

മനുഷ്യനടക്കമുള്ള ജീവികളുടെ പ്രാണൻ നിലനിർത്താൻ ആവശ്യമായ മൂലകമണ് ഓക്സിജൻ. അതുകൊണ്ടു തന്നെ ഓക്സിജൻ  പ്രാണവായു എന്നും അറിയപ്പെടുന്നു.അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്.

ജി.യു.പി.എസ്  പുള്ളിയിൽ2021 ൽ ജെ.സി.ഐ നിലമ്പൂർ ഗോൾഡൻ വാലി ഡാ ഫോഡിൽസുമായി സഹകരിച്ച് ഓക്സിജൻ പാർലർ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ജെ.സി.ഐ സംഘാഗങ്ങളും ജി.യു പി.എസ് പുള്ളിയിലെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന്  നെല്ലി, പേരയ്ക്ക, ചാമ്പക്ക തുടങ്ങിയ മരങ്ങളും ഔഷധസസ്യങ്ങളായ ആര്യവേപ്പ്, കൂവളം തുടങ്ങിയ ഇരുപതോളം തൈകളും നടുകയുണ്ടായി.വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ പരിപാടി സഹായകമായി.

സ്കൂൾ വാർഷികാഘോഷം

2020-21 അദ്ധ്യയനവർഷത്തെ  വർഷത്തെ പ്രവേശനോത്സവം കോവിഡ മഹാമാരിയിൽ തടസ്സപ്പെടുകയും ഈയൊരു പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന ചർച്ചയുടെ ഭാഗമായി പ്രാദേശിക ചാനലിൽ സ്കൂൾ വാർഷികാഘോഷം ന‍ടത്താൻ തീരുമാനിക്കുകയും അതിനു വേണ്ട മുന്നൊരുക്കങ്ങൾ സ്കൂളിൽ തന്നെ നടത്തുകയും ചെയ്തു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ  പരിപാടികളുടെ ഷൂട്ടിംഗ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടി കാണാൻ സാധിക്കാത്തവർക്കായി സ്കൂൾ യൂട്യൂബ് ചാനലിൽ  സംപ്രേഷണം ചെയ്യുകയും ചെയ്തു.

സ്കൂൾ വാർഷികാഘോഷം 2021