ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ
ദിനാചരണങ്ങൾ 2021
പഠനപ്രവർത്തനങ്ങളോടൊപ്പം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസമേഖലയിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്.പഠനാനുബന്ധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാ ചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ നടത്തുന്നു. മെയ് 31 ന് സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളായ പ്രത്യാശ ഒന്ന്,പ്രത്യാശ 2, പ്രത്യാശ 3 എന്നീ ഗ്രൂപ്പുകളിൽ നടന്ന ഓൺലൈൻ സ്വാഗതോത്സവത്തിലൂ ടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഹൃദ്യമായ സ്വാഗതമരുളി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ജൂൺ 1 ന് ക്ലാസ്സ്‌തലത്തിൽ നടത്തിയ പ്രവേശനോത്സവത്തോടെ സ്കൂളിലെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം,ജൂൺ 16 മലപ്പുറം ജില്ല രൂപീകരണദിനം, ജൂൺ 19 വായനദിനം, ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം,
ജൂലൈ 5 ബഷീർ ദിനം, ജൂലൈ 21 ചാന്ദ്ര ദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം,
ചിങ്ങം 1 കർഷക ദിനം, ഓഗസ്റ്റ് 28 ശ്രീനാരായണ ഗുരു ജയന്തി, ഓഗസ്റ്റ് 29 ദേശീയ കായിക ദിനം, സെപ്റ്റംബർ 5 അധ്യാപക ദിനം, സെപ്റ്റംബർ 8 ലോക സാക്ഷരത ദിനം, സെപ്റ്റംബർ 16 ഓസോൺ ദിനം, ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 24 ഐക്യ രാഷ്ട്ര ദിനം, നവംബർ 1
കേരളപ്പിറവി ദിനം, നവംബർ 7 സി. വി. രാമൻ ജന്മദിനം,നവംബർ 14 ശിശുദിനം,ഡിസംബർ 10 മനുഷ്യാവകാശ ദിനം,ജനുവരി 12 ദേശീയ യുവജന ദിനം, ജനുവരി 23:ദേശ സ്നേഹ ദിനം തുടങ്ങിയ ദിനാചരണ ങ്ങളെല്ലാം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.പെരുന്നാൾ ദിനത്തിൽ മൈലാഞ്ചി യിടൽ, ആശംസകാർഡ് തയ്യാറാക്കൽ
തുടങ്ങിയവ ക്ലാസ്സ്‌ഗ്രൂപ്പ് പ്രവർത്തനമായി നല്കി.
ഓണത്തോടനുബന്ധിച്ചു
വർണാഭമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പൂക്കളമിടൽ, ഓണപ്പാട്ടുകൾ പാടുക, ഓണവിഭവമൊരുക്കൽ ( വീഡിയോ ),
ഓണക്കളികൾ മാവേലിയുടെ വേഷമിടൽ.. തുടങ്ങിയവ കുട്ടികൾ ആവേശപൂർവ്വം ഏറ്റെടുത്തു.
ക്രിസ്മസ് ആഘോഷം ഒന്നാം ബാച്ചിനും രണ്ടാം ബാച്ചിനുമായി നടത്തി.ഓരോ ക്ലാസ്സിലും Xmas പപ്പായുടെ സന്ദർശനം, കരോൾ ഗാനാലാപനം, കേക്ക് വിതരണം, ആശംസ കാർഡ് തയ്യാറാക്കൽ, തുടങ്ങിയവ ആഹ്ലാദ നിർഭരമായ പ്രവർത്തനങ്ങൾ ആയിരുന്നു. ഓരോ
ദിനാചരണത്തിനും വിജ്ഞാന പ്രദമായ സന്ദേശങ്ങൾ നൽകുന്നു. പഠന പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഓരോ ദിനാചരണവും നടക്കുന്നു.
വായനാദിനാചരണം
സ്കൂളിൽ എല്ലാ വർഷവും വായനാദിനം വളരെ വിപുലമായി ആചരിക്കപ്പെടുന്നു ഇതിനോടനുബന്ധിച്ച് പുസ്തകപരിചയം വായനാ മരം പുസ്തകാസ്വാദനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2021ലെ വായനാദിനം ഓൺലൈനായാണ് സംഘടിപ്പിച്ചത് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത സാഹിത്യകാരൻ അർഷദ് ബത്തേരിയും മുഖ്യാതിഥിയായി എത്തിയത് പ്രൊഫസർ എം എൻ കാരശ്ശേരിയുമാണ്. ഔപചാരിക ഉദ്ഘാടനത്തിനു ശേഷം കുട്ടികൾക്ക് വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന്റെ പൊതുവാട്സാപ്പ് ഗ്രൂപ്പായ 'പ്രത്യാശ'യിൽ അവസരം നൽകി. തുടർന്ന് ജൂലൈ 25 വരെയുള്ള വായനാ വാരാചരണ ദിനങ്ങളിൽ ഓരോ ദിവസവും ഓരോ വിശിഷ്ട വ്യക്തിയുടെ , വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതരത്തിലുള്ള സന്ദേശങ്ങളും , സ്കൂളിലെ ഓരോ അദ്ധ്യാപകർ നടത്തിയ പുസ്തക പരിചയവും ഉണ്ടായി.
പ്രാദേശിക കഥാകാരി ശ്രീമതി സൗജത്ത്, നാടക കൃത്തും സംവിധായകനുമായ മുജാഹിർ കരുളായി, റിട്ട. പ്രധാനാ ധ്യാപകനായ യു. കേശവൻ മാസ്റ്റർ, അഭിനേതാവും നാടൻ പാട്ട് കലാകാരനുമായ സുരേഷ് നടുവത്ത്, എൻ.എൻ. സുരേന്ദ്രൻ മാസ്റ്റർ, കഥാകൃത്തുക്കളായ മുജീബ് റഹ്മാൻ , ജിനേഷ് മാധവ് എന്നിവർ നൽകിയ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ വായന യോടുള്ള അഭിനിവേശം കുട്ടികളിൽ ജനിപ്പിക്കുന്നതിൽ വിജയം കണ്ടു. അധ്യാപകരായ റീന ഇ , പി. കെ.ശ്രീകുമാർ , ശ്രീലത കെ എസ് ,സുനിൽ കെ.ടി., ടി.പി. ശശികുമാർ ,ട . ധന്യ, പ്രധാനാധ്യാപകനായ കെ.വി. ജയകുമാർ എന്നിവർ നടത്തിയ പുസ്തക പരിചയങ്ങളും ആ പുസ്തകങ്ങൾ വായിക്കാനുള്ള ത്വര കുട്ടികളിലുളവാക്കി.
ബഷീർ ദിനാചരണം
പ്രശസ്ത സാഹിത്യകാരനായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ ദിനമായ ജൂലൈ അഞ്ചിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. ബഷീർ ദിന ക്വിസ്, ബഷീർ പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ , ബഷീർ കഥാപാത്രങ്ങളുടെ വേഷമിടൽ, കഥാപാത്രങ്ങളുടെ ചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങൾ അവയിൽ ചിലത് ആണ്.
ഹിരോഷിമ നാഗസാക്കി ദിനം
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനമായും, ആഗസ്റ്റ്9 നാഗസാക്കി ദിനമായും ആചരിച്ചു വരുന്നു.
സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്കൂളുകളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് യുഡ വിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയ, പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തി വരുന്നു. യുദ്ധത്തിനെതിരെ സമാധാനം എന്ന ആശയം മുറുകെ പിടിക്കുവാൻ ഹിരോഷിമ, നാഗസാക്കി ദിനാചരണം സഹായകമാകുന്നു.