മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2021-2022:

വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പൂതാടി പഞ്ചായത്ത് 8 -)ം വാർഡ് മെമ്പർ ശ്രീ. O K ലാലുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി മേഴ്സി സാബു 2021-22 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ സിനിമോൾ ജോസഫ് കോവിഡ് കാലത്തെ ഓൺലൈൻ പഠന രീതികളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്ക്കരണം നൽകി.

പരിസ്ഥിതിദിനം:

ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.

വായനാ ദിനം:

വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.

ഹിരോഷിമ ദിനം:

ആഗസ്റ്റ് - 6

ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം:

വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.

4. ചാന്ദ്രദിനം:

7. ഓണാഘോഷം:

8.ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022:

9. കേരളപ്പിറവി:

10. ശിശു ദിനം:

11. ക്രിസ്തുമസ് ആഘോഷം: