സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്ത് ആറരപതിറ്റാണ്ടുകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്ക്ക് അകഷരജ്ഞാനം പകരന്നു നൽകിയ കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂൾ ഇന്ന് കാലാനുസൃതമായ പുരോഗതിയുടേയും പ്റൗഡിയുടേയും തിലകമായി തലയുരത്തി നിൽക്കുന്നു

സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്
വിലാസം
കണ്ണോത്ത്

കുപ്പായക്കോട് പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0495 2236986
ഇമെയിൽst.antonykannoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47485 (സമേതം)
യുഡൈസ് കോഡ്32040303801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ432
പെൺകുട്ടികൾ407
ആകെ വിദ്യാർത്ഥികൾ839
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷില്ലി മാത്യു
പി.ടി.എ. പ്രസിഡണ്ട്സജി വർഗ്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ ജെയ്സൺ
അവസാനം തിരുത്തിയത്
28-01-202247485


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 തിരുവിതാംകൂറിൻ   വിവിധഭാഗങ്ങളിൽ  നിന്നും കന്നിമണ്ണ് തേടി കണ്ണോത്ത് എത്തിയ സാഹസികരായ കർഷകർ തങ്ങളുടെ ഭാവിതലമുറയ്ക്ക അക്ഷരവിദിയ ഉൗട്ടിയുറപ്പിക്കുവാൻ സ്ഥാപിച്ചതാണ ഇൗ സ്കൂൾ. പളളിയുടെ അടുത്ത് ‍‍‍ഷെഡ് കെട്ടി വിവിധ ക്ളാസ്സുകളിൽ പഠനം നിർത്തി വന്ന കുടിയേററ മക്കളെ  1 മുതൽ 4 ക്ളാസ്സുകളായി തിരിച്ച് വിദ്യാഭ്യാസ യോഗ്യതയുളളവരെ അധ്യാപകരായി നിയമിച്ച് പഠനം ആരംഭിച്ചു ‍
          യശ്ശ.ശരീരനായ കരുണാശ്ശേരിൽ തോമസ് ഉപ്പുമാക്കൽ ചാക്കോ എന്നിവർ ദാനമായി നൽകിയ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് കൂടുതൽ കുട്ടികളെ ചേർത്ത് പഠനം തുടങ്ങി. 1950 ൽ  അംഗീകാരം ലഭിച്ച എൽ.പി. സ്കൂൾ .1958 ൽ യു.പി. സ്കൂളായി ഉയർത്തി .പുതുപ്പാടി പഞ്ചായത്തിലെ ഇൗങ്ങാപ്പുഴ,കാക്കവയൽ, അടിവാരം, തെയ്യപ്പാറ, കുപ്പായക്കോട്എന്നീ പ്രദേശാങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ആറരപതിറ്റാണ്ട് പിന്നിട്ട ഇൗ സ്കൂൾ കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ബാൻറ്സെറ്റ് ഗ്രൂപ്പും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

പാചകപ്പുര

ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരസ്കൂളിനുണ്ട്. പാചകപ്പുരയിൽ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് ആണ് ഇന്ധനം. ഈ പാചകപ്പുരയിൽ രണ്ട് പാചകത്തൊഴിലാളികളുണ്ട്.ഇവരോടൊപ്പം ഭക്ഷണം തയ്യാറാക്കാൻ ക്ലാസ് അടിസ്ഥാനത്തിൽ അമ്മമാരുടെ രണ്ട് പ്രതിനിധികളും ഓരോ ദിവസവും ഉണ്ട്. ചോറിനോടൊപ്പം മൂന്നു കൂട്ടം കറികളും ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനു ആവശ്യമായ പാത്രങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. അധ്യയന വർഷത്തിന് മുന്നോടിയായി മെയ് മാസത്തിൽ തന്നെ ഉച്ചഭക്ഷണ ക്കമ്മറ്റി യോഗം ചേർന്ന് മെനു തയ്യാറാക്കുന്നു. ഉച്ചഭക്ഷണക്കമ്മറ്റിയിൽ വാർഡ് മെമ്പർ ,HM ,PTA, MPTAപ്രതിനി ധികൾ, അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ ലീഡർ എന്നിവർ അംഗങ്ങളാണ്. എല്ലാമാസവും കമ്മറ്റി യോഗം ചേർ ന്ന് മെനു തയ്യാറാക്കൽ, വരവു ചിലവ് കണക്ക് അംഗീകരിക്കൽ, ഉച്ചഭക്ഷണ വിതരണ അവലോകനം എന്നിവ നടത്തി വരുന്നു. മെനു ബോർഡ് പാചകപ്പുരയിലും സ്കൂൾ ഓഫീസിനു മുന്നിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണത്തിൽ അധ്യാപകരോടൊപ്പം PTAഅംഗങ്ങളും പങ്കെടുക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാനായി സ്കൂളിന് ഒരുക്കിയ കമ്പോസ്റ്റ് കുഴിയുണ്ട്.

ശുദ്ധജലം

LKG മുതൽ 7-ാം ക്ലാസ്സുവരെ 820എണ്ണം കുട്ടികൾ പഠിക്കുന്ന സ്കൂളിന് ശുദ്ധ ജലവിതരണത്തിനായി സ്കൂൾ കോംമ്പൗണ്ടിൽ തന്നെ ആൾമറയുള്ളൊരു കിണറുണ്ട്. എല്ലാ വർഷവും മെയ് മാസത്തിൽ തന്നെ കിണർ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്തു വരുന്നു. ഈ കിണറിലെ ജലമാണ് പാചകപുരയിലേയ്ക്കും,ശുദ്ധജല വിതരണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്. 5000 ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്ക് സ്കൂളിന് സ്വന്തമായുണ്ട്.2018-19 അധ്യയന വർഷത്തിൽ PTA യുടെ സഹകരണത്തോടെ മഴക്കുഴികളും കിണറി ൻ്റെ സമീപത്തായി നിർമ്മിച്ചിട്ടുണ്ട്.

സ്കൂളിന് സ്വന്തമായി ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട്. ഇതു വഴി കുട്ടികൾക്ക് കുടിക്കാനായി ശുദ്ധജലം ഉറപ്പു വരുത്തുന്നു' കൂടാതെ എല്ലാ നിലകളിലും ശുദ്ധജലം നിറച്ച കെ റ്റിലുകൾ വച്ചിട്ടുണ്ട്.

സ്റ്റാഫ് റൂം

കണ്ണോത്ത് സെന്റ് ആന്റണീസ് സ്കൂളിൽ എൽപി യുപി വിഭാഗങ്ങളിലായി 28 അധ്യാപകരാണ് ഉള്ളത്. എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിന് ആവശ്യമായ ഇരിപ്പിടങ്ങളും പഠന സാധനങ്ങളും ബുക്കുകളും വയ്ക്കുന്നതിന് ആവശ്യമായ ഡ്രോയോട് കൂടിയ ഡെസ്ക്കുകളും എല്ലാ അധ്യാപകർക്കും ഉണ്ട്. എല്ലാ ക്ലാസ്സുകൾക്കും കുട്ടികളുമായി ബന്ധപ്പെട്ട സാമഗ്രികൾ സൂക്ഷിക്കുന്നതിന് ആവശ്യമായ കബോർഡുകൾ സ്റ്റാഫ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. തറ ടൈൽസ് ഇട്ട മനോഹരമാക്കിയിരിക്കുന്നു. വാർഷിക പദ്ധതികൾ, കലണ്ടറുകൾ ഇവ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ട്. സ്കൂളിലെ എല്ലാവർക്കും ഒരുമിച്ച് കൂടുന്നതിനും ചർച്ചകൾ നടത്താനും അധ്യാപകർക്ക് ഇരുന്നു ചായ, ഭക്ഷണം ഇവ കഴിക്കാനും സ്റ്റാഫ് റൂം സൗകര്യം പര്യാപ്തമാണ്

ഓഫീസ് സൗകര്യം

എല്ലാ സൗകര്യങ്ങളുമുള്ള ഒരു വിശാലമായ ഓഫീസ് സ്കൂളിനുണ്ട് എന്നത് അഭിമാനാർഹമായ ഒരു കാര്യമാ ണ്.പ്രധാനാധ്യാപകന്റെ ഇരിപ്പിടവും അതിന്റെ മുൻപിൽ സന്ദർശകർക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഉണ്ട്. കുട്ടികൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ ഓഫീസിൽ ക്രമീകരിച്ച് വെക്കാനുള്ള സ്ഥലമുണ്ട്. ഓഫീസ് സംബന്ധമായ ഫയലുകൾ അടുക്കിവയ്ക്കുന്നതിനായി ആവശ്യമായ ആറ് വലിയ ഷെൽഫുകൾ ഹെഡ്മാസ്റ്ററുടെ ഇരിപ്പിടത്തിനു പുറകിലായി സജ്ജീകരിച്ചിരിക്കുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്കൂൾ ഓഫീസിൽ കൂളർ സജ്ജീകരിച്ചിട്ടുണ്ട്.. ഓഫീസിന്റെ ഒരു ഭാഗത്ത് പ്രധാന അധ്യാ പകൻ ആശയവിനിമയം നടക്ക തക്കവിധത്തിൽ മേശയും കസേരയും ഇട്ട ഓഫീസ് അസിസ്റ്റന്റിന്റെ ഇരിപ്പിടം

സജ്ജമാക്കിയിരിക്കുന്നു. പ്രധാനാധ്യാപകൻ എപ്പോഴും നിരീക്ഷിക്കാൻ സാധിക്കാത്ത വിധത്തിലാണ് സിസിടി വി ക്രമീകരിച്ചിരിക്കുന്നത്. സ്കൂളിലെ ഓരോ ക്ലാസ് മുറികളും വരാന്തകളും ഗ്രൗണ്ടും സ്കൂൾ പരിസരവും ഇതിലൂടെ നിരീക്ഷിക്കാൻ സാധിക്കുന്നതാണ്. കാറ്റും വെളിച്ചവും ലഭിക്കാനാവശ്യമായ ഫാനുകളും ലൈറ്റുകളും ക്രമീകരി ച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾ

അതിവിശാലമായ ഏരിയയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കണ്ണോത്ത് സെന്റ് ആന്റണിസ് LP&UP സ്കൂളിൽ പഠിക്കുന്നത്. ആകെ വിദ്യാർഥികളുടെ 95 ശതമാനവും വാഹനങ്ങളിൽ വരേണ്ട വരാണ്. അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിദ്യാർത്ഥികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത വിധത്തിലുള്ള സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 6 ബസ്സുകളും 21 ഓട്ടോറിക്ഷകളും ഒരു വാനും 4 ജീപ്പുകളും ഇവിടെ സർവീസ് നടത്തുന്നു. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാൻ അധ്യാപകരുടെ ഒരു കമ്മിറ്റി തന്നെ മേൽനോട്ടം വഹിക്കുന്നു. സ്കൂൾ ബസ്സുകളിൽ എല്ലായിപ്പോഴും അദ്ധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. സൽസ്വഭാവികളും ഉത്തരവാദിത്വബോധം ഉള്ളവരുമായ വാഹന ജീവനക്കാർ ഈ സ്കൂളിന്റെ ഒരു മുതൽക്കൂട്ടാണ്.

സ്കൂൾ ബസുകൾ

വിവിധ ഭാഗങ്ങളിൽ നിന്നായി സ്കൂളിന്റെ പേരിലുള്ള 6 ബസ്സുകൾ വിദ്യാർത്ഥികൾക്കായി സർവീസ് നടത്തുന്നുണ്ട്. നൂറാം തോട്, ചിപ്പിലിത്തോട്, അടിവാരം, മണൽവയൽ, കാക്കവയൽ, മലപുറം എന്നീ പ്രദേശങ്ങളിൽ നിന്നാ

ണ് ഈ ബസ്സുകൾ ട്രിപ്പ് ആരംഭിക്കുന്നത്. 2019-2020 അധ്യയനവർഷം മാനേജ്മെന്റും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിൽപെട്ട പൂർവ്വ വിദ്യാർത്ഥികളും കൂടി 23,00,800 രൂപ മുതൽ മുടക്കി സ്കൂളിനായി ഒരു പുതിയ ബസുംകൂടി സംഭാവന ചെയ്തു.

വാൻ, ജീപ്പ്

ഈങ്ങാപ്പുഴയിൽ നിന്ന് ഒരു വാനും മരുതിലാവു, 30 ഏക്കർ, പുതുപ്പാടി, ചെമ്മ്രംപറ്റ എന്നീ പ്രദേശങ്ങളിൽ നിന്നാ യി 4 ജീപ്പുകളും വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നു.

ഓട്ടോറിക്ഷ

വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കാത്ത വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാൻ 21 ഓട്ടോറിക്ഷകളും നിലവിൽ സർവീസ് നടത്തുന്നുണ്ട

ചുറ്റുമതിൽ, പ്രവേശന കവാടം

സ്കൂളിന് ചുറ്റും നല്ല ഉയരത്തിൽ ഉറപ്പോടു കൂടിയ ചുറ്റുമതിൽ ഉണ്ട്. കൂടാതെ പ്രവേശനകവാടത്തിൽ ഗേറ്റും ഉള്ളതി നാൽ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾ പൂർണ സുരക്ഷിതരാണ്. സ്കൂൾ വിടുന്ന ത് വരെ അനുവാദമില്ലാതെ ഒരു വിദ്യാർത്ഥിക്ക് പോലും പുറത്തു പോകാൻ സാധിക്കില്ല.

ഭിന്നശേഷിക്കാരായ കുട്ടികൾ

സ്കൂളിന് ഉള്ളിലേക്ക് പ്രവേശിക്കാൻ മൂന്നു പ്രവേശന കവാടങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടു വശത്തുമുള്ള പ്രവേശന കവാടത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാമ്പുകളും പ്രത്യേകമായി സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇത്തരക്കാരായ കുട്ടികൾക്ക് യാതൊരു പ്രയാസവുമില്ലാതെ ക്ലാസുകളിൽ പ്രവേശിക്കാൻ സാധിക്കുന്നു. ഇങ്ങനെ എല്ലാ വിധത്തിലുമുള്ള നല്ല പഠന സൗകര്യങ്ങളും അന്തരീക്ഷവും ഈ സ്കൂളിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്.

എല്ലാ ക്ലാസ്സ് റൂമുകളിലും സ്പീക്കർ സംവിധാനം

സ്കൂളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സ്കൂളിൽ കുട്ടികൾക്ക് ഏതുസമയത്തും നിർദ്ദേ ശങ്ങൾ നൽകുവാനും, പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം സ്ഥാപിച്ചു. മികച്ച ശബ്ദ സംവിധാനം ഉപയോഗിച്ച് പ്രാർത്ഥനകളും ദേശീയഗാനവും കുട്ടികളിൽ എത്തിക്കാൻ സാധിച്ചത് കുട്ടികളിലെ അച്ചടക്കം വർദ്ധിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മാസ്റ്റർ ജോർജ് സാർ കുട്ടികളെ അഭിസംബോധന ചെയ്യുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഉച്ചയ്ക്കത്തെ ഇടവേളയിൽ ഡെയിലി ക്വിസ് നടത്തുന്നതിനും സ്പീക്കർ സംവിധാനം വളരെ ഉപകാരപ്രദമായി തീർന്നു.

എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും

സ്കൂൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സജ്ജീ കരിച്ചു. അവ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ക്ലാസ് മുറികളിലെ ഫാനുകൾ വാങ്ങുന്നതിൽ പിടിഎ ക്കാരുടെ സഹകരണവും ഉണ്ടായിരുന്നു.

പാർക്ക് കളിസ്ഥലം

സ്കൂളിന്റെ പ്രൗഢി ക്ക് ഒന്നുകൂടി മാറ്റുരയ്ക്കുന്ന തരത്തിൽ ഉള്ള മനോഹരമായ പാർക്കും കളിസ്ഥലവും ആണ് കണ്ണോ ത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിന്നുള്ളത്. പ്രീപ്രൈമറി പ്രൈമറി വിദ്യാർഥികൾക്കായി ഊഞ്ഞാൽ, സീസോ.....തുടങ്ങി മനോഹരമായ വിവിധതരം കളി ഉപകരണങ്ങളാണ് സ്കൂൾ പെഡഗോജി പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്. ശാരീരിക മാനസിക ഉല്ലാസം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ തണൽ മരങ്ങൾക്ക് താഴെ നിർമ്മിച്ചിട്ടുള്ള ഈ പാർക്കിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ പിടിഎ യുടെ സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ തയ്യാറാക്കിയ ഹരിതാഭമായ സ്കൂൾ മൈതാനം സ്കൂളിന്റെ ഹൈലൈറ്റ് ആണ്. പച്ഛപുല്ലിൽ കുട്ടികൾ കളിച്ചു രസിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്.

മികവുകൾ

അദ്ധ്യാപകർ

ഷില്ലി മാത്യു, റോബിൻസൺ തോമസ്,അനൂപ് മാത്യു, സി. ആനീസ് അബ്രഹാം, അരുൺ ജോസഫ് ആന്റോ,ബിന്ദു ജോർജ്,സെലിൻ വി.എ,സി. ആൻ മരിയ ലൂക്കോസ്, ദിവ്യ ഫിലിപ്പ്, ഐബി ജോസഫ് , ജാഫർ സാദിഖ് സി.കെ , ജിജി എം.തോമസ്, ജിസ്സി ജോസ് , ലൗലി ജോൺ , മേരി ബിയാട്രിസ് കെ.എം, നൗഫൽ ടി.എം, നിക്സി തോമസ്, പ്രിയ തോമസ്, രാജേഷ് ചാക്കോ ,സിജോ പി , സി. ഷിജി ജോസ് , സ്മിത്ത് ആന്റണി, സിമി തോമസ്, സി. സ്മീഷ ജോർജ് , ഷേർലി വി.ജെ, ഷെറിൻ മേരി ജോൺ , സുനിത പി.

<ref> അക്ഷര വൃക്ഷം</ref>==ക്ളബുകൾ==

സയൻസ് ക്ളബ്===

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

2019 - 20 അധ്യയനവർഷത്തിൽപരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം,  പ്രസംഗ മത്സരം  എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച  വൃക്ഷതൈകൾ  നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി .  സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ  നട്ടുവളർത്താൻ  വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു .

              കൂടാതെ സ്കൂളിനടുത്ത് ഇരുപതോളം സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ റമ്പൂട്ടാൻ , പേരക്ക ,മാവ് , പ്ലാവ്, നെല്ലി , നോനി ,ചാമ്പക്ക ഫാഷൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള  തൈകൾ നട്ടു  പരി പാലിച്ചു പോരുന്നു. കൂടാതെ ഔഷധച്ചെടികളുടെ സംരക്ഷണവും  ചെയ്തുപോരുന്നു .

          കുട്ടികൾക്ക്  കാടുമായും പ്രകൃതിയുമായും പിണങ്ങാൻ ആയി  കാടിനെ അടുത്തറിയാനായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുകയുണ്ടായി.ഇതിൽ 40 കുട്ടികളെ പങ്കെടുപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പക്ഷികളെയും മൃഗങ്ങളെയും പൂമ്പാറ്റകളെയും മറ്റുമുള്ള നല്ലൊരു ക്ലാസും കുട്ടികൾക്ക് നൽകാനായി കഴിഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് പേരാമ്പ്ര ചക്കിട്ട പാറയിലെ ജാനകിക്കാട്ടിൽ ആയിരുന്നു. അവിടെയുള്ള കാടിന്റെ മനോഹരമായ ശബ്ദം , കാറ്റു വരുമ്പോൾ ഇലകളിലും മരങ്ങളിലും ഉണ്ടാകുന്ന മർമ്മര ശബ്ദം,  പലതരം പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം , ശുദ്ധവായു ഇതെല്ലാം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഓരോ മരത്തിനും ഓരോ സസ്യത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നും ,പലതും ഓരോ അസുഖത്തിനുള്ള മരുന്നുകൾ ആയി മെഡിസിനൽ പ്ലാൻറ് ആയി ഉപയോഗിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വൃക്ഷത്തിന്റെ മാഹാത്മ്യം പറയുന്നതിന് ഒരു ഉദാഹരണമാണ് കരിമരുത് എന്ന വൃക്ഷം. ഒരു ലക്ഷം ലിറ്റർ വെള്ളം തന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഭൂമിവരണ്ട  വേനൽക്കാലത്ത് അവ ഭൂമിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ഒരു അത്ഭുതകരമായ കാര്യം തന്നെ .കൂടാതെ കേടുവന്ന മരങ്ങൾ  താഴേക്ക് പതിച്ചാൽ മറ്റു വൃക്ഷങ്ങൾക്ക്  നാശമുണ്ടാകും അതു തടയാനായി പക്ഷികൾ തന്റെ കാഷ്ഠത്തിലൂടെ വിത്തുകൾ നിക്ഷേപിക്കുകയും അവ മരത്തിനു മുകളിൽ തന്നെ മുളക്കുകയും കേടായ വൃക്ഷത്തെ പൊതിഞ്ഞ് വലുതായി പഴകിയ മരത്തിനെ മണ്ണിലേക്ക് ലയിപ്പിച്ചു  കളയുന്നു.എന്തൊരു അത്ഭുത പ്രതിഭാസമാണ് ആണ് പ്രകൃതിയുടെത് . തെളിമയാർന്ന നദിയുടെ കുളിർമയും യും മനോഹാരിതയും ശുദ്ധതയും കുട്ടികൾ അടുത്തറിയുകയും നദിയിലിറങ്ങി കളിക്കുകയും ചെയ്തു.വനദിനം , ജലദിനം ,എന്നിങ്ങനെ  ഉള്ള ദിനാചരണങ്ങൾ കുട്ടികൾ  ഏറെ മനസ്സിലാക്കി

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

കൂടുതൽ കാണുക

വഴികാട്ടി

{{#multimaps:11.4429840,76.0151680|width=800px|zoom=12}}