ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെപ്പ്

കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ഉൾപെടുത്തിക്കൊണ്ടുള്ള ഇൻലൻഡ് മാഗസിൻ ആണ് ചെപ്പ്.. ഒരു വർഷത്തിൽ 5 എണ്ണം പ്രസിദ്ധീകരിക്കുന്നു.ഓൺലൈൻ സാഹചര്യത്തിൽ ഡിജിറ്റൽ രൂപത്തിൽ ചെപ്പ് ഇറക്കാൻ സാധിച്ചു.




വിദ്യാരംഗം ക്ലബ്

വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു.  കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു.  ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര  രചനകൾ നടത്തി വരുന്നു

ഇക്കോക്ലബ്

ഇക്കോക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വൃക്ഷതൈ കുട്ടികൾക്ക് വിതരണം ചെയ്തു വരുന്നു. ഈ വർഷത്തെ ഓൺലൈൻ സാഹചര്യത്തിൽ കുറച്ചു കുട്ടികളുടെ വീട്ടിൽ പോയി തൈ നടുകയുണ്ടായി