• ജെ.ആർ.സി

ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് അർഹത നേടിവരുന്നു .

  • കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് .

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു .ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14 തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു. 2020 21 അധ്യയനവർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ രാജ്യപുരസ്കാർ ടെസ്റ്റിങ്ങ് ക്യാമ്പിന് നാഷണൽ ഹൈ സ്കൂൾ വേദിയായി . ഈ വർഷം നടന്ന സംസ്ഥാന തല രാജ്യപുരസ്കാർ പരീക്ഷയിൽ സ്കൗട്ട് കേഡറ്റുകളായ സയനേഷ്, ശ്യാം ടി ഷാജി ,വിജയ് സതീഷ് ,നന്ദു എസ് പണിക്കർ ,ആദർശ് എന്നിവർ പങ്കെടുത്തു . ബെസ്റ്റ് കേഡറ്റ് സ്കൗട്ട് വിങ് സയനേഷ് എ എസ് , ഗൈഡസിൽ ഗൗരി കൃഷ്ണയും അർഹത നേടി. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പരിസ്ഥിതി ദിനത്തിൽ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും ഓൺലൈനായി പരിസ്ഥിതിദിന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്കൗട്ട് ഗൈഡ് കുട്ടികൾക്ക് മാസത്തിൽ രണ്ടുതവണ ഓൺലൈനായി ക്ലാസ് എടുക്കുകയും പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ vision 2021 പദ്ധതിയിലെ കുട്ടിക്കൊരു ലൈബ്രറി എന്ന പ്രവർത്തനത്തിൽ സ്കൗട്ട് ഭാഗത്തിൽ നിന്ന് മാധവ് മേനോൻ, ഗൈഡ് വിഭാഗത്തിൽ ദേവികാ രാജേഷ് എന്നീ കുട്ടികൾ പങ്കാളികളായി.2021-22 വർഷത്തെ രാജപുരസ്കാർ പരീക്ഷ റാന്നി M S H S S സ്കൂളിൽ വച്ച് ജനുവരി 8 ന് നടന്നു. അന്ന് നടന്ന പരീക്ഷയിൽ 8 ഗൈഡ്സ് പരീക്ഷയെഴുതി.

  • എൻ സി സി

വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചിരകാല അഭിലാഷമായ എൻ സി സി യൂണിറ്റ് 2019 സെപ്റ്റംബർ 27ന് അനുവദിച്ചു കിട്ടുകയുണ്ടായി.2020 ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ മാനേജർ ശ്രീ കെ പി രമേശ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രിഗേഡിയർ സുനിൽകുമാർ (എൻ സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കോട്ടയം യൂണിറ്റ്) ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് എൻസിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 37 കേഡറ്റുകൾ ആണ് ആദ്യബാച്ചിൽ ഇടംനേടിയത് .രണ്ടാം വർഷം 13 കേഡറ്റുകൾകാണ് എൻ സി സി യിൽ ചേരാൻ അവസരം ലഭിക്കുന്നത്. നാളിതുവരെ നടന്ന എൻസിസി യുടെ പ്രവർത്തനങ്ങൾ കൊണ്ട് 15 കേരള ബെറ്റാലിയൻ തിരുവല്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നാഷണൽ ഹൈസ്കൂളിന് മാറാൻ സാധിച്ചു. ഐക്യവും അച്ചടക്കവും ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ 15 കേരള എൻ സി സി യുടെ കീഴിൽ ആരംഭിച്ചിരിക്കുന്ന നാഷണൽ ഹൈസ്കൂളിലെ യൂണിറ്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത് A N O (ASSOCIATE N C C OFFICER) ശ്രീമതി. സിന്ധ്യ കെ.എസ് ആണ് . സ്കൂൾ സമയത്തിനുശേഷം വൈകുന്നേരം 3 30 മുതൽ 5 30 വരെയുള്ള സമയമാണ് പരേഡ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളരെ താൽപര്യത്തോടും ക്രിയാത്മകമായും അവരുടെ എൻസിസി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകൾ സാമൂഹത്തിലെ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരും സമൂഹനന്മ ആഗ്രഹിക്കുന്നവരും ആണെന്ന് ഒരുവർഷത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .കൃത്യമായ സമയനിഷ്ഠ, വ്യായാമം , പരേഡിലെ കുട്ടികളുടെ പങ്കാളിത്തം ഇവയൊക്കെകൊണ്ട് ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളും ഭാവിയിലെ വാഗ്ദാനങ്ങൾ ആകും എന്നതിൽ തർക്കമില്ല. വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ കുട്ടികളുടെ പരീക്ഷ 2021 മാർച്ച് മാസം നടക്കുകയുണ്ടായി. ആദ്യബാച്ചിൽ നിന്നും 37 കുട്ടികളാണ് ജെഡി ജെ ഡബ്ലിയു കുട്ടികൾക്കായുള്ള പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഉന്നത വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ എല്ലാ കുട്ടികൾക്കും എ ലെവൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ സാധിച്ചു എന്നുള്ളത് സ്കൂളിനെ ഏറ്റവും അഭിമാനാർഹമായ ഒരു നിമിഷം തന്നെയായിരുന്നു. 2021 ഓഗസ്റ്റ് മാസം പതിമൂന്നാം തീയതി പുതിയ അധ്യയന വർഷത്തെ എൻസിസി കുട്ടികൾക്കുള്ള എൻട്രോൾമെന്റ നടക്കുകയുണ്ടായി .ഫിഫ്റ്റീൻ കേരള ബറ്റാലിയൻ എൻസിസി തിരുവല്ലയിൽ നിന്നും ഓഫീസേഴ്സ് എത്തിയാണ്എൻട്രോൾമെന്റ നടത്തിയത്. ഏകദേശം 100 കുട്ടികൾക്ക് മുകളിൽ പങ്കെടുത്ത് ഈ സെക്ഷനിൽ നിന്നും 37 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും അവരെ പുതിയ എൻസിസി ബാച്ചിലേക്ക് ചെയ്യുകയും ചെയ്തു. പുതിയ ബാച്ചിലെ 37 കുട്ടികളിൽ 20 ആൺകുട്ടികൾക്കും 17 പെൺകുട്ടികൾക്കും ആണ് സെലക്ഷൻ ലഭിച്ചത്.എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് പതിനഞ്ചാം തീയതി എൻസിസി കേഡറ്റ് എല്ലാവരും തന്നെ സ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളിൽ ഓൺലൈനായി പങ്കെടുത്തു. എൻസിസി കേഡറ്റിൽ നിന്നും ഒരു കുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആ ഒരു ആഴ്ച സേവനവാരം ആയി തന്നെ ആഘോഷിച്ചു. ആ ദിവസങ്ങളിൽ എൻ സി സി യിൽ ഉള്ള കുട്ടികൾ എല്ലാവരും അവരവരുടെ വീടും പരിസരവും എല്ലാം തന്നെ വൃത്തിയാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ സ്കൂൾ തുറന്ന പ്രവർത്തനം ആരംഭിച്ചതിനുശേഷം എൻസിസി കുട്ടികൾക്കായുള്ള പരേഡും സ്കൂളിൽ നടത്താൻ സാധിച്ചു.എൻസിസി തിരുവല്ല ബറ്റാലിയനിൽ നിന്നും പരേഡ് നടക്കുന്നതായി ദിവസങ്ങളിൽ ഓഫീസർ എത്തുകയും, കുട്ടികൾക്ക് പരേഡ് നൽകുകയും ചെയ്തു. എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ കേഡട്സ് 37 പേരും സെക്കൻഡ് ഇയർ കേഡറ്റ്സ് 13 പേരും പരിപാടി പങ്കെടുത്തു.2021 ഡിസംബർ മാസം ഒമ്പതാം തീയതി കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ആയിരുന്ന മേജർ ജനറൽ ബിപിൻ റാവത്തിനും, സംഘത്തിനും അനുസ്മരണം നടത്തുകയുണ്ടായി. ഡിസംബർ മാസം പത്താം തീയതി രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടത്തിയ ഈ അനുസ്മരണ യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ, സ്കൂളിന്റെ പ്രഥമ ആധ്യാപിക എന്നിവരോടൊപ്പം വിശിഷ്ട അതിഥിയായി ബറ്റാലിയനിൽ നിന്നും ഹവിൽദാർ റോജിൻ വർഗീസ് സാറും പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നിൽ എല്ലാ എൻസിസി കേഡറ്റുകളും പുഷ്പങ്ങൾ അർപ്പിക്കുകയും അദ്ദേഹത്തിന് സല്യൂട്ട് നൽകുകയും ചെയ്തു.സ്വാമി വിവേകാനന്ദന്റെ 150 ജന്മദിനം ആഘോഷിക്കുന്ന 2021 ജനുവരി മാസം പന്ത്രണ്ടാം തീയതി യുവജന ദിനം ആഘോഷിച്ചു. എൻസിസി ബറ്റാലിയനിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് തന്നെ ആ ഒരു ആഴ്ച യുവജന വാരമായി ആഘോഷിക്കുകയാണ് ഉണ്ടായത്. ആ ദിവസങ്ങളിൽ കുട്ടികളുടെ കായിക ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഒരു ദിവസം സ്കൂളിലെ കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.മറ്റൊരു ദിവസം ഭാരതത്തിലെ പരമ്പരാഗത കായിക മത്സരങ്ങൾ ആയ കബഡി,ഖോ-ഖോ, എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രചന മത്സരങ്ങൾ ( കഥ, കവിത, വിവരണം, പെയിന്റിങ് മത്സരങ്ങൾ) എന്നിവ നടത്തുകയുണ്ടായി. യുവജന വാരാഘോഷത്തിന് ഭാഗമായി നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ സെക്കൻഡ് ഇയർ കേട് എല്ലാവരും തന്നെ സജീവമായി പങ്കെടുക്കുകയും ചെയ്തു. തുടർന്നും നമ്മുടെ രാജ്യത്തിനു വേണ്ടിയും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും എൻസിസി ബറ്റാലിയൻ നടത്തുന്ന എല്ലാ സേവന പ്രവർത്തനങ്ങളിലും നാഷണൽ ഹൈസ്കൂളിലെ എൻസിസി കേഡറ്റസിന്റെ പൂർണമായ സഹകരണവും പങ്കാളിത്തവും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

  • എസ് പി സി

2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് പ്രോടോകോൾ പാലിച്ചുകൊണ്ട്‌ ബഹു. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് യൂനിറ്റ് ഉത്ഘാടനം നിർവഹിച്ചു.

സ്കൂൾ എസ്.പി.സി യൂണിറ്റിലേക്ക് എട്ടാം ക്ലാസ്സിൽ നിന്നും 44 കുട്ടികളെ എഴുതുപരീക്ഷയിലൂടെയും കായികഷമാതാ പരീക്ഷയിലൂടെയും തിരഞ്ഞെടുത്തു, ഇതേ തുടർന്ന് എസ്.പി.സി വിവിധ പദ്ധതികളിൽ ഭാഗമായി സി.പി.ഒ, എ.സി.പി.ഒ മാരായ ശ്രീമതി സുചിത്ര എസ് നായരുടെയും, ശ്രീ ഗൗതം മുരളിധരന്ടെയും കീഴിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല DI യുടെ നേതൃത്വത്തിൽ ബുധൻ - ശനി ദിവസങ്ങളിൽ PT - Parade നടന്ന് വരുന്നു. അതോടൊപ്പം കേസറ്റ്സിന് വേണ്ട ഇൻഡോർ ക്ലാസുകളും നടത്തി വരുന്നു.

തിരുവനന്തപുരം പോലീസെ ട്രെയിനിംഗ് കോളേജിൽ വച്ചുനടന്ന സി.പി.ഒ മാരുടെ ദശ ദിന പരിശീലന പരുപാടിയിൽ എ.സി.പി.ഒ ശ്രീ ഗൗതം മുരളീധരൻ പങ്കെടുക്കുകയും കമ്മ്യൂണിറ്റി പൊയസ് ഓഫീസർ പദവിയിൽ ചുമതല ഏൽക്കുകയും ചെയ്തു.

2021 ഡിസംബർ 31, 2022 ജനുവരി 1 തിയതികളിൽ സ്കൂളിൽ ദ്വി ദിന ക്യാമ്പ്‌ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി, പ്രസ്തുത ക്യാമ്പിന്ടെ ഉത്ഘാനം പി. ടി.എ പ്രസിഡന്റ്‌ ഫാ. മാത്യു കവിരയിൽ അഛന്റെ അധ്യക്ഷതയിൽ യോഗത്തിൽ ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിദരൻ പിള്ള സർ യോഗം ഉത്ഘാടനവും പഞ്ചായത്തിൽ നിന്നും സ്കൂൾ എസ്.പി.സി യൂണിറ്റിനു ഫണ്ട്‌ കൈമാറുകയും ചെയ്തു, വിവധ ക്ലാസ്സുകളുടെ ഉത്ഘാടനം ബഹു. A D D I SP ശ്രീ ആർ. പ്രദീപ്‌ കുമാർ നിർവഹിച്ചു.

രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഹലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്ടുടെന്റ്റ്‌ പോലീസെ പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പധടിയെ കുറിച്ചും കുട്ടികളെ അവഭോതരക്കി നാളത്തെ ഉത്തമ പൌരന്മാരകും എന്നും ഉറപ്പിച്ചുകൊണ്ട്‌ നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു.

  • ലിറ്റിൽ കൈറ്റ്സ്

2018 -19 ലിറ്റിൽ കൈറ്റ്സ് ക്ല ബ്ബിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചു .സാങ്കേതികവിദ്യ യോടുള്ള പുതുതലമുറയുടെആഭിമുഖ്യം ഗുണകരമായും സർഗഗാത്മകമായ പ്രയോജനപ്പെടുത്തുന്നതിന് കൈറ്റ് ക്ലബ്ബ് കൊണ്ട് സാധ്യമാകും.ലിറ്റിൽ കൈറ്റ്സ് സ്കൂൾ കോഡിനേറ്റർമാർ ശ്രീമതി അപർണ ഐ എസ്, ശ്രീമതി രശ് മി ആർ പിള്ള എന്നിവരാണ്. കൈറ്റ്സ് ക്ലബ്ബൻറെ മൊത്തത്തിലുള്ള ചുമതല സ്കൂൾ എസ് ഐ ടി സി ശ്രീമതി പി ശ്രീജ നിർവഹിക്കുന്നു. ആദ്യബാച്ചിൽ 39 കുട്ടികൾ ഉണ്ടായിരുന്നു . ഇതിൽ 7 പേർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു .രണ്ടാമത്തെ ബാച്ചിൽ 20 പേർ ഉണ്ടായിരുന്നു ഇതിൽ 14 പേർക്ക് എ ഗ്രേഡ് ല ഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു . മൂന്നാമത്തെ ബാച്ചിൽ 22 പേരും, നാലാമത്തെ ബാച്ചിൽ 37 പേരും നിലവിൽ  കൈറ്റ്സ് ക്ലബ്ബൽ അംഗങ്ങളായി തുടരുന്നു .

ആനിമേഷൻ, ഗ്രാഫിസ്,  മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 .30 pm മുതൽ ക്ലാസുകൾ. അതുപോലെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകിവരുന്നു. സ്കൂൾ ക്യാമ്പിൽ നിന്ന് സെലക്ഷൻ കിട്ടുന്ന കുട്ടികൾ ഉപ ജില്ലാ ജില്ലാ ക്യാമ്പുകളിൽ എല്ലാവർഷവും പങ്കെടുത്തുവരുന്നു.

  • പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു. 2016 17 അധ്യയനവർഷം കരനെൽ കൃഷിയും പച്ചക്കറി തോട്ടവും ക്രമീകരിച്ചിരുന്നു .വിളവുകൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് എടുക്കുകയും ചെയ്തു . കോവിഡ് മഹാമാരിയുടെ സമയത്തും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി നടത്തുന്നു . 2021 22 അധ്യയന വർഷവും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി തന്നെ നടത്തി . വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം. ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ആഘോഷ പരിപാടിയു ഉദ്ഘാടന കർമ്മം നിർവഹിച്ചത് സംസ്ഥാന വനം-വന്യജീവി ബോർഡ് മെമ്പർ , അധ്യാപകൻ, വൃക്ഷ വൈദ്യൻ, സംസ്ഥാന സർക്കാരിൻറെ പ്രകൃതി മിത്ര വനമിത്ര അവാർഡ് ജേതാവ്, അമ്പതിൽപ്പരം ബഹുമതികൾ, കൂടാതെ 25 വർഷമായി പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വം കൂടിയായ ശ്രീ കെ ബിനു ആയിരുന്നു. വളരെ വിലപ്പെട്ട അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു.  അവർ അതിനെ സ്നേഹത്തോടെ പരിപാലിക്കുന്നു . ഈ വർഷം ഒരു തൈ വയ്ക്കു വരും തലമുറയ്ക്ക് തണൽ ആവട്ടെ എന്ന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അവയുടെ ശാസ്ത്രീയ നാമങ്ങൾ എഴുതിയെട്ടിക്കുകയും ചെയ്തു . നക്ഷത്രവനം പദ്ധതിയും, സീസണൽ വാച്ച്, ഔഷധസസ്യ തോട്ടം ഇവയും നടത്തിവരുന്നു. പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതിദിനാചരണ ലക്ഷ്യത്തെ മുൻനിർത്തി എല്ലാ വീടുകളിലും അമ്മമരം നന്മമരം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു.

  • ഊർജ്ജ സംരക്ഷണ ക്ലബ്

2011 12 അധ്യയന വർഷം സ് കൂ ൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത കൺവീനറായും, ശാസ് ത്ര അധ്യാപിക ശ്രീമതി പി ഗീത കോഡിനേറ്ററായും ഊർജ്ജ സംരക്ഷണ ക്ലബ്ബിന് രൂപം നൽകി . നാളുകളായി ഊർജ്ജസംരക്ഷണ ക്ലബ് നാഷണൽ ഹൈസ്കൂളിൽ നടത്തിവരുന്നു.ക്ലബ്ബിൻറെ ഭാഗമായി എല്ലാ വർഷവും കുട്ടികളെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ യുഗത്തിൽ ഊർജ്ജ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് വരും തലമുറയിലേക്ക് പകർന്നു നൽകുക എന്നതാണ് ക്ലബ്ബിൻറെ മുഖ്യലക്ഷ്യം. ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 14( ഊർജ്ജസംരക്ഷണ ദിനം)ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പെയിൻറിങ് മത്സരം, ഉപന്യാസ മത്സരം നടത്തിവരുന്നു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം(SEP) ന്റെ ഭാഗമായി ഊർജ്ജോത്സവം സ്കൂളിൽ നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഊർജ സംരക്ഷണത്തെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും ഊർജ്ജ വിജ്ഞാന പരീക്ഷയും നടത്തി. ഊർജ്ജ സ്രോതസ്സുകളെ പറ്റിയും ഊർജ്ജം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയും എങ്ങനെയെല്ലാം ഊർജ്ജം പാഴായി പോകുന്നു എന്ന് സിഡി പ്രദർശിപ്പിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഹൈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഊർജ്ജ വിജ്ഞാന പരീക്ഷയിൽ ഒമ്പതാം ക്ലാസിലെ മൃദുൽ എം കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊർജ സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ക്ലബ് അംഗങ്ങൾ പോസ്റ്റർ നിർമ്മിച്ച പ്രദർശിപ്പിക്കാനും,ബയോഗ്യാസ്പ്ലാൻറ്'മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ,വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാൻ ഓരോ ക്ലാസിലും ഒരു അംഗത്തെ ചുമതലപ്പെടുത്തി . 2019 -2020 ഊർജോത്സവം സബ്ജില്ലയിൽ ക്വിസ് മത്സരത്തിലെ എം.മഹേശ്വർ, ആദിത്യ ബോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

  • സീഡ് ക്ലബ്

സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി.  വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു.  

സീഡ്  പ്രോജക്ടിന് ലഭിച്ച  പുരസ്കാരങ്ങൾ

2012 -13 - പ്രശസ്തിപത്രവും, 5000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.

2014 - 15- പ്രശസ്തിപത്രവും ക്യാഷ് അവാർഡും

2016 - 17 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു . മാതൃഭൂമി വികെസി നന്മ പ്രോജക്ടിന് പ്രത്യേക പുരസ്കാരവും ലഭിച്ചു .

2017- 18 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു

2018 - 19 - പ്രശസ്തി പത്രവും ക്യാഷ് അവാർഡും ലഭിച്ചു

  • ഹെൽത്ത് ക്ലബ്

2013 14 അധ്യയന വർഷം ഹെൽത്ത് ക്ലബ്ബിൻറെ യൂണിറ്റ് ശ്രീ.മനോജ് കുമാർ എൻ , ശ്രീമതി ജ്യോതി ശ്രീ എന്നീ അധ്യാപകരുടെ ചുമതലയിൽ ആരംഭിച്ചു. ലഹരി ഉപയോഗിക്കുന്നതിന് ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 12- 6- 2013  ൽ  പുകയില വിരുദ്ധ സെമിനാർ നടത്തുകയും തുടർന്ന് ഒരു ഷോർട്ട് മൂവി പ്രദർശിപ്പിക്കുകയും ചെയ്തു. അയൻ ഫോളിക്കാസിഡ് ഗുളികകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എല്ലാ ആഴ്ചയിലും നൽകിയിരുന്നു.1-7-2013ൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ല ഘടകത്തിൻറെയും നാഷണൽ ഹൈസ്കൂളിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ ബോധവൽക്കരണം സൗജന്യ മരുന്ന് വിതരണവും നടന്നു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൻറെയും  വള്ളംകുളം നാഷണൽ ഹൈസ് കൂളിൻറെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു .

2014 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി പരിസര ശുചിത്വാചരണ പ്രവർത്തനങ്ങൾ നടത്തി . പരിസര ശുചിത്വ റാലികൾ സംഘടിപ്പിച്ചു. കുട്ടികളെ പ്ലാസ് റ്റിക് ദൂഷ്യവശങ്ങളെക്കുറിച്ച് അബോധം സൃഷ് ടിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ടപ്രസംഗ മത്സരം പ്രബന്ധ രചനാ മത്സരം എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.   2017 മുതൽ സർക്കാർ നിർദേശപ്രകാരം ആറു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അയൺ ഗുളിക ആഴ്ചയിലൊരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം നൽകിവരുന്നു.ഇത് എല്ലാ വർഷവും നൽകുന്നുണ്ട്.ഓതറ ഹെൽത്ത് സെൻറർ ആണ് നമുക്ക് ആവശ്യമായ ഗുളിക സ്കൂളിൽ എത്തിക്കുന്നത് . കുട്ടികളിലെ അയണിൻറെ കുറവ് പരിഹരിക്കുന്നതിനാണ് ഇത് നൽകുന്നത് .എല്ലാവർഷവും രക്ഷകർത്താക്കളുടെ സമ്മതപത്രം മേടിച്ച് താല്പര്യമുള്ള കുട്ടികൾക്കാണ് ഗുളിക നൽകുന്നത്. ഇതിനായി കോഡിനേറ്റർമാർ ക്ക് എല്ലാവർഷവും വിദഗ്ധ ഡോക്ടർമാർ നൽകുന്ന ക്ലാസുകൾ ഗവൺമെൻറ് തലത്തിൽ നൽകാറുണ്ട് . 2018 മുതൽ എല്ലാ കുട്ടികൾക്കും വിരഗുളികയുടെ ഡോസ് വർഷത്തിൽ രണ്ട് വീതം നൽകാറുണ്ട്. കോർഡിനേറ്റർ മാർക്ക് വർഷത്തിൽ രണ്ട് സെമിനാറുകൾ ഗവൺമെൻറ്തലത്തിൽനടത്താറുണ്ട് . കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുട്ടി ഡോക്ടർ പദ്ധതി നടപ്പിലാക്കി. തിരഞ്ഞെടുത്ത കുട്ടികൾക്ക് കോട്ടുകളും മറ്റ് ഉപകരണങ്ങളും നൽകി. ഓതറ പി എച്ച് സി ഇതിൻറെ മേൽനോട്ടം വഹിച്ചു.ഹെൽത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഹെൽത്ത് കോർണർ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കായി വ്യക്തി ശുചിത്വം പരിസര ശുചിത്വം വിഷയത്തിൽ ഗൂഗിൾ നെറ്റിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.

ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി പേവിഷബാധയും ആഗോള കൈ കഴുകൽ ദിനം എന്നീ വിഷയങ്ങളിൽ  പ്രത്യേക ക്ലാസുകൾ നൽകുകയുണ്ടായി. കൗമാരക്കാരായ കുട്ടികളുടെ മനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കലാലയ ജ്യോതി എന്ന പേരിൽ സംസ്ഥാന വനിതാ കമ്മീഷൻറെ ആഭിമുഖ്യത്തിൽ  ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫഹദ് സലീം കുട്ടികൾക്കായി ക്ലാസ്നയിക്കുകയും ചെയ്തു.

എല്ലാവർഷവും അന്താരാഷ് ട്ര യോഗ ദിനം ആചരിച്ചു വരുന്നു. അതേപോലെ5, 10 ക്ലാസുകളിലെ കുട്ടികൾക്ക് ഓതറ ഹെൽത്ത് സെൻററിൽനിന്നും സ് കൂ ളിലെത്തി പ്രതിരോധ കുത്തിവെപ്പുകൾ നൽകിവരുന്നു .

വ്യക്തിശുചിത്വം വ്യായാമം എന്നിവ ശീലമാക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു.

ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു.