ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം

21:13, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19516 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വി‍ദ്യാഭ്യാസജില്ലയിലെ പൊന്നാനി ഉപജില്ലയിലെ വെളിയംകോട് പഞ്ചായത്തിലെ ഗവൺമെന്റ് വിദ്യാലയമാണിത്

ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം
വിലാസം
വെളിയങ്കോട്

ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം
,
വെളിയങ്കോട്, ഗ്രാമം (പി.ഒ), 679579, മലപ്പുറം (DT) പി.ഒ.
,
679579
,
മലപ്പുറം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽgramamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19516 (സമേതം)
യുഡൈസ് കോഡ്32050900202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയങ്കോട് പ‍ഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാഭ്യാസം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘു.പി
പി.ടി.എ. പ്രസിഡണ്ട്ബഷീർ.പി
എം.പി.ടി.എ. പ്രസിഡണ്ട്ലിജിത
അവസാനം തിരുത്തിയത്
27-01-202219516


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         ഏകദേശം നൂററിമുപ്പത്തോളം വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണിത്. ചേക്കുവിന്റെ പ്രദേശം എന്നറിയപ്പെടുന്ന ചേക്കുമുക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുരുത്തുമ്മൽ പറമ്പ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന സ്കൂൾ ആയതുകൊണ്ട് തുരുത്തുമ്മൽ സ്കൂൾ എന്ന പേരിലാണ് പണ്ട് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മുക്കത്തേൽ മോനുട്ടി എന്ന വ്യക്തിയുടെ ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ആരംഭത്തിൽ 8 -ാം ക്ലാസു വരെയുണ്ടായിരുന്നു. ഓല ഷെഡലാണ്  പ്രവർത്തിച്ചിരുന്നത്. ധാരാളം കുട്ടികൾ അന്ന് പഠനം നടത്തിയിരുന്നു. സ്ഥല പരിമിതി കൊണ്ടും  1957 ൽ ഹൈസ്കൂൾ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ടും 1956 ൽ തന്നെ എൽ പി സ്കൂൾ വേർ പിരിഞ്ഞു.  ഈ നാട്ടുകാരായ അദ്ധ്യാപകരായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നവരിൽ ഭൂരിഭാഗവും.
          
         1980 കളുടെ മുമ്പായി കൊട്ടപ്പുറത്ത് പുതിയേടത്ത് രാധമ്മയുടെ മക്കളായ കോമളവല്ലിയമ്മയ്ക്കും വാസുദേവ മേനോനും അച്ഛനായ ചക്കാലകൂമ്പിൽ മാധവൻ മേനോൻ നല്കിയ ഭൂമിയിൽ നിന്നും 3 ഏക്കർ 44 സെന്റ് സ്ഥലം മതിപ്പു വിലക്ക് സർക്കാറിനു നല്കിയതു വിദ്യാലയത്തിന്റെ  സ്ഥല സൗകര്യം വിപുലമാക്കി.

         ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം  ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.
         പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ 2019 വരെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലും 2019 മുതൽ 2021വരെ പ്രഥമാദ്ധ്യാപിക രാജ്വേശ്വരി ടീച്ചറുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.2021 മുതൽ പ്രഥമാദ്ധ്യാപകൻ രഘു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കുൾ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.
       പണ്ട് ഈ വിദ്യാലയം ജി.എൽ.പി.സ്കൂൾ വെളിയങ്കോട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ  ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്നാണറിയപ്പെടുന്നത്.  ഈ പ്രദേശത്ത് ആശാരിത്തെരുവ് എന്നറിയപ്പെട്ടിരുന്ന ഒരു മേഖല  ഉണ്ടായിരുന്നു.  ആശാരിത്തെരുവ് പിന്നീട് ഗ്രാമം എന്ന വിളിപ്പേരിലറിയപ്പെടുകയും ഈ പ്രദേശത്തെ പോസ്റ്റോഫീസ് പോസ്റ്റ് ഗ്രാമം ആവുകയും ചെയ്തു. വെളിയങ്കോട് ഗ്രാമം പ്രദേശത്തു നിന്നുള്ള കുട്ടികൾ കൂടുതൽ ഈ വിദ്യാലയത്തിൽ പഠിക്കുന്നതിനാൽ "ഗ്രാമം" എന്ന പദം കൂടി സ്കൂളിന്റെ പേരിനോടു കൂട്ടു ചേർന്നു.
       അഭിഭാഷകർ, ഡോക്ടർമാർ, പോലീസുകാർ, അദ്ധ്യാപകർ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, കായിക താരം തുടങ്ങിയ വിവിധ മേഖലകളിൽ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ  വിദ്യാലയങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും സാമ്പത്തിക സഹായം നല്കാൻ തുടങ്ങുകയും ചെയ്തതോടെ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റി. ക്ലാസ് മുറി നവീകരണം, കളിയുപകരണങ്ങൾ ലഭ്യമാക്കൽ, കമ്പ്യൂട്ടർ സൗകര്യമേർപ്പെടുത്തൽ എന്നിവ പൊതു വിദ്യാലയത്തിന്റെ നിലവാരമുയർത്തി.
      മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു നല്കുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുകാരുടെ ഒരു പൊതു സ്വത്ത് തന്നെയാണ്. വരും നാളുകളിലും ഈ ഗ്രാമപ്പെരുമ  നാടൊട്ടാകെ അറിവിന്റെ വെളിച്ചം വീശി പ്രശോഭിതമായി നില്കട്ടെ.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ സൗകര്യം, LCD Projector സൗകര്യമുള്ള സ്മാര്ട്ട് റൂമുകൾ, ക്ലാസ് റൂം ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം, ഉച്ച ഭക്ഷണെ സൗകര്യം, ടൈൽ വിരിച്ച ക്ലാസ് റൂം , വിശാലമായ ഗ്രൗണ്ട് .

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലയളവ്
1. രഘു.പി 2021 മുതൽ
2. രാജ്വേശ്വരി.പി.എം 2019-2021
3 അഷറഫ് 2017-2019

പഠനാനുബന്ധപ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഗണിതക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

എരമംഗലം വെളിയങ്കോട് റോഡിൽ ചേക്കുമുക്കിൽ

{{#multimaps: 10.715476, 75.960251 | width=800px | zoom=16 }}