പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് എന്‍ എച്ച് 212 ല്‍ നിന്നും ഏകദേശം 1 കി.മി വടക്കുഭാഗത്തായി മീനങ്ങാടി പ‍ഞ്ചായത്തിന്റെ 13,14 വാര്‍ഡുകളിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ഗവ. എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

വയനാട് ജില്ല
സ്ഥാപിതം17 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Sreejithkoiloth



ചരിത്രം

1947 ന് മുന്പ് ആരംഭിക്കപ്പെട്ട ഈ വിദ്യാലയം മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ എലിമെന്ററി സ്കൂളായിട്ടായിരുന്നു തുടക്കം. 1952 ല്‍ സ്വകാര്യമേഖലയില്‍ യു. പി. സ്കൂളും, 1958 ല്‍ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്കൂളും ആരംഭിച്ചു. 1968 ല്‍ സ്വകാര്യ യു. പി. സ്ക്കൂള്‍ ഗവ ഹൈസ്കൂളിനേട് ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങി.1997 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു.ശ്രീ കരുണാകരന്‍ നായര്‍ സംഭാവനചെയ്ത ഭൂമിയും 1977 ല്‍ അക്വ യര്‍ ചെയ്ത ഭൂമിയും ചേര്‍ന്ന സ്ഥലത്താണ് 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയന്‍സ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂള്‍ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാര്‍ട്ട്റൂം, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ സൈനുലബദീന്‍ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിര്‍മ്മിച്ച് സംഭാവന ചെയ്ത ഒരു ഹാള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ്ക്രോസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡേ. ടി.പി ശീതള്‍നാഥന്‍ - ആദ്യവിദ്യര്‍ത്ഥ‍ി
  • അബ്രഹാം ബെന്‍ഹര് - ഹരിതസേന
  • എന്‍.ഡി അപ്പച്ചന്‍ - മുന്‍ എം.എല്‍.എ
  • അലി അക്ബര്‍ - സിനിമ സംവിധായകന്‍

വഴികാട്ടി

<<googlemap version="0.9" lat="11.668376" lon="76.166153" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.