ജി.എൽ.പി.എസ് കരുവാരകുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി. സ്കൂൾ കരുവാരക്കുണ്ട്. 1928 ൽ ആരംഭിച്ചതും കരുവാരകണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് കരുവാരകുണ്ട് | |
---|---|
വിലാസം | |
കരുവാരക്കുണ്ട് G L P S KARUVARAKUNDU , കരുവാരക്കുണ്ട് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04931 280044 |
ഇമെയിൽ | glpskvk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48513 (സമേതം) |
യുഡൈസ് കോഡ് | 32050300202 |
വിക്കിഡാറ്റ | Q6373745 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 329 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.പി ഹരിദാസൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദു സലാം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീറ വി.പി |
അവസാനം തിരുത്തിയത് | |
26-01-2022 | 48513 |
ചരിത്രം
നൂറ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ. കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു. പറമ്പുകളിൽ തെങ്ങും കവുങ്ങും സുലഭമായി കായ്ച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില സുമനസ്സുകളാണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത്. ദീർഘവീക്ഷണമുള്ള സൈതാലി ഹാജി, കുഞ്ഞു മുഹമ്മദ് മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് ഈ ചിന്തയുടെ ഫലമായി ഒരു പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ ബസ്, ഡസ്റ്റ് ഫ്രീ ക്ലാസ് മുറികൾ, 7 സ്മാർട്ട് ക്ലാസ്മുറികൾ, ഐ ടി ലാബ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് ഐ.ടി @ സ്ക്കൂളിന്റെ പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 20ലാപ്ടോപ്പും 10പ്രൊജക്ടറുകൾ,ഓഡിറ്റോറിയം, ഉച്ചഭക്ഷണം കഴിക്കാനുള്ള സൗകര്യം,കളിമുറ്റം-കുട്ടികളുടെ പാർക്ക്,വിശേഷങ്ങൾ തീരുന്നില്ല......... കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | പൂമoത്തിൽ മുഹമ്മദ് | ||
2 | ലക്ഷ്മി | ||
3 | ഗംഗാധര പണിക്കർ | ||
4 | തൊണ്ടിയിൽ ഉണ്യാപ്പ | ||
5 | ഇസ്മായിൽ | ||
6 | ടി.സി.ജോസഫ് | ||
7 | നീലകണ്ഠപിള്ള | ||
8 | കുര്യൻ | ||
9 | രമണി | ||
10 | മറിയക്കുട്ടി | ||
11 | T.ഹംസ | ||
12 | K. K ജെയിംസ് | ||
13 | മാലിനി, M.P | ||
14 | ഉമർ വലിയതൊടി | ||
15 | കെ. പി. ഹരിദാസൻ |
നേട്ടങ്ങൾ
1. തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടുന്ന വിദ്യാലയം, 2. എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വണ്ടൂർ ഉപജില്ലാ തലത്തിൽഏറ്റവും കൂടുതൽ മാർക്ക് നേടൂന്ന വിദ്യാലയം, 3. quiz മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിറ്റ് നേടുന്ന വിദ്യാലയം, 4. ഹരിത വിദ്യാലയം സീസൺ (1 )സീസൺ ( 2 ) എന്നിവയിൽ പങ്കെടുത്തു.മികച്ച സ്കോർ നേടി, 5 2013-14 വർഷം സംസ്ഥാന ബെസ്റ്റ് പി.ടി.എ അവാർഡ് നേടി. 6. J.R.C UNIT ജില്ലയിൽ ആദ്യം തുടങ്ങിയ ഗവ.പ്രൈമറി വിദ്യാലയം. 7. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള J R C UNIT, 8 2012-13വർഷം ആരംഭിച്ച 'കൂട്ടിനൊരോമന കുഞ്ഞാട് 'പദ്ധതി പ്രകാരം 2020 ആഗസ്റ്റവരെ 101കുഞ്ഞാടുകളെ വിതരണം ചെയ്തു. 9. സ്കൂളിന്റെ തനത് ടാലന്റ് പരീക്ഷ 10. LSS വിജയികൾക്ക് 'വട്ടമണ്ണിൽ സെയ്താലി കുട്ടി മെമ്മോറിയൽ എൻഡോവ്മെന്റ് 11. കളിമുറ്റം കുട്ടികളുടെ പാർക്ക് 12. മികച്ച സ്മാർട്ട് ക്ലാസ്സ്റൂം & ഐ. ടി. ലാബ് 13. 2017-18 സബ് ജില്ലയിൽ ബെസ്റ്റ് പി ടി എ അവാർഡ് നേടി. 13. 2018-19 വർഷത്തിൽ 17 Lss വിജയികൾ 14. 2019-20 വർഷത്തിൽ 21 Lss വിജയികൾ ഇതേ വര്ഷം വണ്ടൂർ സബ് ജില്ലയിലെ BEST PTA AWARD നേടുകയും ചെയ്തു.15. സ്കൂൾ ലൈബ്രറി&ക്ലാസ് ലൈബ്രറികൾ 16.മേളകളിലെ മികച്ച വിജയങ്ങൾ 17.ഉച്ച ഭക്ഷണം കഴിക്കാനുള്ള മികച്ച സൗകര്യം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | പ്രവർത്തനമേഖല |
---|---|---|
1 | അഡ്വ.എം.ഉമ്മർ | പൊതുപ്രവർത്തനം - മുൻ മഞ്ചേരി എം.എൽ.എ., മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് |
2 | കെ.അൻവർ സാദത്ത് | ഐ.ടി. മേഖല - കൈറ്റ് സി.ഇ.ഒ |
3 | പി.കെ.എം ബഷീർ | പത്രപ്രവർത്തനം - The Hindu |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മഞ്ചേരിയിൽ നിന്നും 28 കി.മി. ഉം, പെരിന്തൽമണ്ണയിൽ നിന്ന് 27 കി.മി.ഉം, നിലമ്പൂരിൽ നിന്നും 30 കി.മി ഉം ദൂരത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
- കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ പുന്നക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- പുന്നക്കാട്- പുൽവെട്ട റോഡിൽ 50 മീറ്റർ അകലെ.
{{#multimaps:11.11248,76.32777 |zoom=16}}
അവലംബം
- ml.wikipedia.org/wiki/കരുവാരക്കുണ്ട്_ഗ്രാമപഞ്ചായത്ത്