സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യ‍ർ, സ്കൂൾ മാനേജർ, പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്ക‍ൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്ക‍ൂളിൽ നടന്നുകൊണ്ടിരിക്കുന്നു.

സയൻസ് ലാബ്

സ്കൂൾ ലൈബ്രറി

മൾട്ടിമീഡിയ ​റൂം

വിദ്യാലയം സ്ഥിതി ചെയ്യുന്നത് 4ഏക്കർ സ്ഥലത്താണ്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഉണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അപ്പർ പ്രൈമറിക്ക് 9 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിന് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. സയൻസ്‍ലാബ്, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.

സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.

ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങലിലൊന്നായ മുരുക്കടി മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.

കംപ്യൂട്ടർ ലാബ്

ആധുനിക വിദ്യാഭ്യാസ രീതിയിൽ ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന് പിന്തുണ നൽകുന്ന രീതിയിലാണ് എം.എ.ഐ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത് .അതിനു വേണ്ടി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അപ്പർപ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്.

ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷകളിലും മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങി വിജയിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . സബ്ജില്ലാതല ഐടി മേളക്ക് ഈ വിദ്യാലയം വേദി ആയിട്ടുണ്ട്.

സയൻസ് ലാബ്