സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു .മതപഠനത്തിനുമാത്രം പ്രാധാന്യം നൽകിയിരുന്ന മുസ്ലിം വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് ഇന്ത്യയിൽ അങ്ങോളമിങ്ങോളം മുസ്ലിം സമുദായ നേതാക്കൾ പൊതുവിദ്യാലയങ്ങൾ ആരംഭിച്ചിരുന്നു .ഇതിൽ നിന്നും ആവേശം ഉള്കൊണ്ടഒരുജനസമൂഹത്തിന്ടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഉദിനൂർ സൗത്ത് ഇസ്ലാമിയ.എ.ൽ.പി സ്കൂൾ .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേലപ്പുറത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .തുടക്കത്തിൽ ഉദിനൂർ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും പഠനത്തിനായി ഇ വിദ്യാലയത്തെയാണ് ആശ്രയിച്ചിരുന്നത് .ഒന്നുമുതൽ അഞ്ചവരെ ക്ലാസ്സുകളിൽ രണ്ടിൽ കൂടുതൽ ഡിവിഷനുകളും പതിനാലോളം അധ്യാപകരും ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 8 അധ്യാപകരും 145 കുട്ടികളും മാത്രമാണുള്ളത് .കൂണുപോലെ ഉയർന്നു വരുന്ന ഇംഗ്ലീഷ് മീഡിയൻ വിദ്യാലയങ്ങളും രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള അമിതാവേശവമാണ് ഇതിന് പ്രധാന കാരണം എങ്കിലും ഇന്നും വിദ്യാലയം പഠന പഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചു നിൽക്കുന്നു .