ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽ കൈറ്റ്സ്

സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. കൈറ്റ് നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത് അതനുസരിച്ചുള്ള മൊഡ്യൂൾ പ്രകാരം ക്ലാസ്സ് നടത്തുന്നു. സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. കുട്ടികളിൽ വിവര സാങ്കേതിക പരിജ്ഞാനം വളർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. 25 ഓളം കുട്ടികൾ ഓരോ വർഷവും ക്ലബ് അംഗങ്ങൾ ആയിട്ടുണ്ട്. നിലവിൽ ശ്രീമതിജയ് എസ് ജി, ശ്രീമതി സുസ്മിത നിസ്സി സുമനം എന്നിവർ കൈറ്റ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. കുമാരി ദൃശ്യ, കുമാരി അവന്തിക എന്നിവർ 2018 -19 സംസ്ഥാന തലത്തിൽ കളമശ്ശേരിയിൽ വച്ച് നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും  ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും ചെയ്തു. 2019 - 20 വർഷത്തെ സംസ്ഥാന ക്യാമ്പിലേക്ക് കുമാരി മൃദുലയ്ക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.എല്ലാവർഷവും സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുക്കാറുണ്ട്.

പ്രമാണം:43059-TVM-FGMHS-2019.pdf






സ്പോർട്സ് ക്ലബ്

   


     

പല കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.നീന്തൽ, ഖൊ ഖൊ, കബഡി, എന്നിവയിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ വരെ വിജയികളായിട്ടുണ്ട്.2013 14   അധ്യായന വർഷത്തിൽദേശീയതലത്തിൽ നടന്ന  42-മത്കാരംസ് മത്സരത്തിൽ അതിൽ അർച്ചന വി ഒന്നാം സ്ഥാനം നേടി.സംസ്ഥാനതല ചെസ്സ് മത്സരത്തിൽപൂച്ച എം ഒന്നാംസ്ഥാനവും വും ഷട്ടിൽ ബാഡ്മിൻറൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് സബ്ജില്ലാ തലത്തിൽ നടത്തിയ ചെസ്സ് ബാഡ്മിൻറൺ ഖോ-ഖോ തുടങ്ങിയ മത്സരങ്ങളിൽ  വിദ്യാലയത്തിലെ ജൂനിയർ വിഭാഗം വിദ്യാർത്ഥിനികൾ  ഒന്നാം സ്ഥാനവും ഇതേ മത്സരങ്ങളിൽ  സീനിയർ വിഭാഗം വിദ്യാർത്ഥിനികൾ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാനതല സ്കൂൾ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഗോപിക ജി എസ് 200 ബ്രസ്റ്റ് സ്റ്റോക്കിൽ മൂന്നാംസ്ഥാനവും 100ബ്രസ്റ്റ് ടോക്കിൽ രണ്ടാം സ്ഥാനവും 50ബ്ര സ്റ്റോക്കിൽ മൂന്നാംസ്ഥാനവും  കരസ്ഥമാക്കി

ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു.



ആർട്സ് ക്ലബ്


പ്രശസ്ത സിനിമ പിന്നണി ഗായിക ശ്രീമതി. അരുദ്ധതി , സിനിമാതാരം കല്പന ഇവരൊക്കെ അവയിൽ ചിലർ മാത്രം. ദേശഭക്തിഗാനം ഹൈസ്ക്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ Aഗ്രേഡും നമ്മുടെ വിദ്യാലയ ത്തിനുണ്ട്. മാത്രമല്ല യുപി വിഭാഗത്തിൽ ദേശഭക്തി ഗാനം, സമൂഹഗാനം എന്നീവയ്ക്കും നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പ്രസംഗമത്സരത്തിൽ കുമാരി. ശ്രീലക്ഷമി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിലെ പ്രാസംഗികയായി നമ്മുടെ വിദ്യാലയത്തിലെ കുമാരി. ദിവ്യലക്ഷ്മി തെരെഞ്ഞെടുക്കപ്പെട്ടു. ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികൾവിജയം വരിക്കാറുണ്ട്.ഭരതനാട്യം,

മിമിക്രി, നാടൻ പാട്ട് ,ഒപ്പന, തിരുവാതിര , പദ്യ പാരായണം, ലളിത ഗാനം ഇവയക്കെല്ലാം പങ്കെടുത്ത് നമ്മുടെ കുട്ടികൾ സമ്മാനം വാങ്ങാറുണ്ട്.