ജി.വി.എൽ.പി.എസ് ചിറ്റൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

07:36, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('==തിരികെ വിദ്യാലയത്തിലേക്ക്== ചിത്രം:BS21_ PKD_ 21302_2.jpg|...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരികെ വിദ്യാലയത്തിലേക്ക്

 
 
 
 
 

ലോകത്തയാകെ ഭീതിപ്പെടുത്തിക്കൊണ്ടാണ് 2020 ൽ (ഇന്ത്യയിൽ ) കോവിഡ് എന്ന മഹാമാരി നമുക്ക് മുമ്പിൽ കടന്നുവന്നത്. രാജ്യത്തെയാകമാനം മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയായിരുന്നു കോവിഡ് അല്ലെങ്കിൽ കൊറോണ വൈറസ് . ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ വൈറസ് രോഗം നമ്മുടെ വിദ്യാഭ്യാസരംഗത്തെ തന്നെ തകിടം മറിക്കുകയായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയം എന്ന കലാലയത്തിൽ അറിവു പകർന്നു കൊടുക്കുന്ന സമ്പ്രദയമായിരുന്നല്ലോ നമ്മുടേത്. ഓരോ കുട്ടിയുടേയും ആദ്യത്തെ പഠനം തുടങ്ങുന്നത് പ്രൈമറി വിദ്യാലയങ്ങളിലാണ്. പുരാണങ്ങളിലെ ഗുരുകുല വിദ്യാഭ്യാസം എന്ന മഹത്തായ കാഴ്ചപ്പാടിലാണ് കേരളത്തിലെ വിദ്യാഭ്യാസം മുന്നോട്ട് പോയിരുന്നത്. 2020 ഫെബ്രുവരിയിൽ കോവിഡ് മഹാമാരി രാജ്യത്താകമാനം പടർന്നു പിടിച്ചപ്പോൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി.

പുതിയ ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ രണ്ട് വർഷം നമ്മുടെ കുട്ടികൾ കടന്നു പോയത്. വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും വളരെ വ്യാകുലരായിരുന്നു. സ്കൂളിൽ വന്ന് പഠിക്കേണ്ട കുട്ടിയ്ക്ക് എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് പഠിപ്പിക്കാൻ സാധിക്കുക ? എന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിലെ സാധ്യത നമ്മുടെ സമൂഹം കാര്യക്ഷമമായി മനസിലാക്കിയ ഒരു സന്ദർഭം കൂടിയായിരുന്നു കോവിഡ് കാലത്തെ നമ്മുടെ ഓൺലൈൻ വിദ്യാഭ്യാസം. ക്ലാസിലിരുന്നു കൊണ്ട് പഠിച്ചിരുന്ന കുട്ടി വീട്ടിലിരുന്ന് കൊണ്ട് ടിവി യിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വരുന്ന ക്ലാസുകൾ കണ്ടു. അധ്യാപകരുടെ ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസുകളുമാണ് കഴിഞ്ഞ 2 വർഷ കാലയളവിൽ നമ്മുടെ കുട്ടികൾക്കു വേണ്ടി ചെയ്തു കൊണ്ടിരുന്നത്. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം. അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്തു കൊണ്ട് നമ്മൾ മുന്നോട്ട് വന്നു. പുതുതായി ചേർന്ന പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് രണ്ട് വർഷം താൻ പഠിക്കുന്ന സ്കൂൾ ഒന്ന് കാണുവാൻ പോലും സാധിച്ചിരുന്നില്ല. ഒരു സ്കൂളിൽ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന സങ്കൽപ്പം തന്നെ കുട്ടികൾക്ക് മറന്നു പോയിരുന്നു.

കോവിഡ് എന്ന മഹാമാരിയ്ക്ക് കുറവ് വന്നതിനുശേഷം ഈ നവംബർ 1ന് നമ്മുടെ വിദ്യാലയങ്ങൾ തുറക്കാൻ പോവുന്നു എന്ന വാർത്ത നമ്മളിൽ ഒരോരുത്തരിലും ഉണ്ടാക്കിയ സന്തോഷം വളരെ വലുതാണ്. സ്കൂളിൽ വരാൻ കൊതിക്കുന്ന നമ്മുടെ കുരുന്ന് കുട്ടികൾക്ക് വിദ്യാലയം എന്നത് മധുരിക്കും ഓർമ്മകൾ സൂക്ഷിക്കുന്ന ഒരു കലാലയമാണ്. കഴിഞ്ഞ രണ്ട് വർഷമായി വീട്ടിലിരുന്നു കൊണ്ട് പഠിച്ച കുട്ടികൾ നവംബർ 1ന് തിരികെ വിദ്യാലയത്തിലേക്ക് വരുന്നു. പഠിക്കാൻ കൊതിച്ചു വരുന്ന കുട്ടികളും തന്റെ കൂടെ പഠിക്കാൻ പോവുന്നതും പഠിച്ചതുമായ സഹപാഠികളും കഴിഞ്ഞ രണ്ട് വർഷ കാലയളവിന് ശേഷം വിദ്യാലയത്തിലേക്ക് തിരികെയെത്തുന്ന മനോഹര നിമിഷം എന്നും മറക്കാനാവാത്ത കാഴ്ച തന്നെയായിരുന്നു.

കോവിഡിന് ശേഷം സ്കൂൾ തുറക്കുന്ന ആദ്യ ദിനമായ നവംബർ 1 ന് തികച്ചും കോമിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്രവേശനോത്സവം നടത്തിയിരുന്നു. കോവിഡ് മൂലമുള്ള നീണ്ട ഒന്നര വർഷത്തെ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്ന ദിവസം. കേരളപ്പിറവി ദിനം എന്നീ രണ്ടു പ്രത്യേകതകളാണ്. അന്നേ ദിവസം ഉണ്ടായിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 3 ബാച്ചുകളിലായാണ് കുട്ടികളെ വരുത്തിയത്. ഒന്നാം ബാച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടാം ബാച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നാം ബാച്ച് വെള്ളി, ശനി എന്നീ ദിവസങ്ങളിൽ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിരുന്നത്. എല്ലാ ബാച്ചുകളിലേയും ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പ്രവേശനോത്സവം നടത്തി. BRCതല പ്രവേശനോത്സവ ഉദ്ഘാടനം ഈ സ്ക്കൂളിൽ വച്ചാണ് നടന്നത്. മുൻസിപ്പിൽ വൈസ് ചെയർമാൻ ശിവകുമാർ, വാർഡ് കൗൺസിലർ ശ്രീദേവി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ സുമതി, പി.ടി.എ പ്രസിഡന്റ് സ്വാമിനാഥൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്ക്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റ ജയലക്ഷ്മി ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. പകുതിയിൽ താഴെ കുട്ടികൾ മാത്രമേ അന്നേ ദിവസം സ്ക്കൂളിൽ വന്നിരുന്നുള്ളൂ. സ്ക്കൂൾ മുറ്റവും ക്ലാസ്സ് മുറിയും തോരണവും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ക്കൂളിലെ ചെടിച്ചട്ടികൾക്കെല്ലാം ചായം തേച്ച് മനോഹരമാക്കിയിരുന്നു. സ്ക്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ അക്ഷരക്കാർഡുകൾ തൂക്കിയിട്ടു. പുസ്തകവിതരണം, മധുര പലഹാര വിതരണം എന്നിവ യെല്ലാം ഉണ്ടായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് സ്ക്കൂളിലേക്ക് വന്നത്. കുട്ടികൾ അവരുടെ രക്ഷിതാക്കളുടെ കൂടെ ക്ലാസ് മുറിയിലേക്ക് കയറുന്ന കാഴ്ച മനസിന് വളരെ സന്തോഷമുണ്ടാക്കുന്നതായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പ്രവേശനം നേടിയ കുട്ടികൾ അവരുടെ വിദ്യാലയം ആദ്യമായി കാണുന്ന സന്ദർഭമായിരുന്നു അത്. പല കുട്ടികളും തന്റെ കൂട്ടുകാരെ കണ്ട ഉത്സാഹത്തിൽ തുള്ളിച്ചാടുകയായിരുന്നു.

ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളേയുമാണ് പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത്. ആദ്യമായി പഠിക്കുന്ന സ്കൂളും തന്റെ ക്ലാസ് അധ്യാപികയെയും കണ്ട വെപ്രാളത്തിൽ കരയുന്ന കുട്ടികളും പ്രവേശനോത്സവദിനത്തിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു. പരസ്പരം വിശേഷങ്ങൾ പങ്ക് വെയ്ക്കാൻ ഉത്സാഹം കാണിക്കുന്ന കുട്ടികളും അവരുടെ മുഖത്ത് വിരിഞ്ഞ ആ ചെറുപുഞ്ചിരിയും എന്നും മധുരിക്കും ഓർമ്മയായി മാറിയിരിക്കുന്നു.