സിഎംഎസ് എൽപിഎസ് മുട്ടമ്പലം/സൗകര്യങ്ങൾ

13:46, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muttambalamcms (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ പ്രധാന സൗകര്യങ്ങൾ

1. പ്രീപ്രൈമറി സ്കൂൾ

പ്രൈമറി ക്ലാസ്സുകളോടോപ്പം പ്രി പ്രൈമറിയും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. പഠനവും കളികളും ആസ്വാദനങ്ങളുമായി മുന്നോട്ടുപോകുന്ന പ്രീ പ്രൈമറി ക്ലാസ്സുകളിൽ ഇപ്പോൾ മുപ്പതോളം കുട്ടികളുണ്ട്. പ്രീപ്രൈമറി അധ്യാപികയായി ശ്രീമതി. ആലീസ് അഗസ്റ്റിൻ സേവനമനുഷ്ഠിക്കുന്നു.

2. വിശാലമായ കളിസ്ഥലം

കുട്ടികളുടെ കായികപരമായ വികാസങ്ങൾക്കുവേണ്ടി, വിശാലവും സുരക്ഷിതവുമായ കളിസ്ഥലം സ്കൂൾ ക്യാംപസിൽ ഒരുക്കിയിരിക്കുന്നു.

3. ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നു. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ നടത്തുന്നു. ഓരോ മാസത്തെയും പ്രവർത്തനകലണ്ടർ തയ്യാറാക്കി, ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് വിവിധ ദിനാചരണപ്രവർത്തനങ്ങളും മുടക്കംകൂടാതെ നടത്തിവരുന്നു.

4. ലൈബ്രറിയും വായനാമൂലയും

കുട്ടികളിൽ വായനാശീലം വളർത്തുവാനും പുസ്തകവായനയിൽ താൽപര്യം ജനിപ്പിക്കുവാനും ഉതകുന്ന ബാലസാഹിത്യങ്ങളും, ചിത്രകഥകളും മറ്റ് വിജ്ഞാനപ്രദമായ പുസ്തകങ്ങളും അടങ്ങിയിരിക്കുന്ന ലൈബ്രറി സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നു. അതോടൊപ്പംതന്നെ ഓരോ ക്ലാസ്റൂമിലും വായനാമൂലയും സ്ഥാപിച്ചിരിക്കുന്നു.

5. സ്മാർട് ക്ലാസ്റൂം

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ ക്ലാസ്സ് മുറികളെയും സ്മാർട് ക്ലാസ്റൂമുകളാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. ലാപ്ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ, ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച്കൊണ്ടുള്ള ഓഗ്മെന്റഡ് റിയാലിറ്റി, എന്നിവയിലൂടെ ഫലപ്രദമായ രീതിയിൽ ക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുന്നു.

6. ജൈവ വൈവിധ്യ ഉദ്യാനം

പ്രകൃതിയോട് ഇണങ്ങിയും പ്രകൃതിസ്നേഹത്തോടെയും ജീവിക്കുവാനും പ്രകൃതിയിൽനിന്നു പഠിക്കുവാനും ഉതകുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വളരെ ഭംഗിയായി സ്കൂൾ മുറ്റത്ത് ഒരുക്കിയിരിക്കുന്നു

7. ഗണിതലാബ്, ശാസ്ത്രലാബ്.

ഗണിത- പരിസരപഠന വിഷയങ്ങൾ ആസ്വാദ്യകരവും ആയാസരഹിതവും ആക്കുന്നതിനും, പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, കുട്ടികൾ നേടേണ്ടതായ മറ്റ് പ്രക്രിയാശേഷികൾ ആർജ്ജിക്കുന്നതിനുമായി സ്കൂളിൽ ഗണിത- ശാസ്ത്ര ലാബുകൾ സജ്ജമാക്കിയിരിക്കുന്നു.

8. പച്ചക്കറിത്തോട്ടം

പച്ചക്കറി കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുക, കൃഷിയോട് ആഭിമുഖ്യം ഉണ്ടാക്കുക, ഗണിത പരിസരപഠന നേട്ടങ്ങൾ ഉറപ്പിക്കുക, വിദ്യാലയത്തിലെ കൃഷിയെ വീടുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് വിവിധങ്ങളായ പച്ചക്കറികൾ കൃഷിചെയ്തുവരുന്നു.

 
പച്ചക്കറിത്തോട്ടം
 
പച്ചക്കറിത്തോട്ടം
 
പച്ചക്കറിത്തോട്ടം_