ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കം

കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി ഗവ.മോഡൽ .എച്ച്.എസ്.എസ്. വെങ്ങാനൂർ. 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ ആണ് 32 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി വിജയകിരീടം ചൂടിയത്. വിഴിഞ്ഞം സ്വദേശികളായ ശ്രീ. നെൽസൺ ശ്രീമതി. ബിന്ദു ദമ്പതികളുടെ മകളായ, ബോക്സിങ്ങിൽ കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ, ഈ കൊച്ചു മിടുക്കി ഒട്ടേറെ പരിമിതികൾ അതിജീവിച്ചാണ് സുവർണ്ണ കിരീടം നേടിയത്. സോഫ്റ്റ് ബോൾ - ചുവടുറപ്പിച്ച് മോഡൽ എച്ച് എസ് എസ്

കേരള സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി മോഡൽ എച്ച്.എസ്.എസ്.വിദ്യാർത്ഥികൾ. 9 സി ക്ലാസ്സിലെ സോഫ്റ്റ് ബോൾ താരങ്ങളായ നിതിൻ രതീഷ്, രാഹുൽ ആർ എന്നീ മിടുക്കൻമാരാണ് കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിൻ്റെ യശസ്സ് ഉയർത്തിയത്.

ഫോട്ടോഗ്രഫി മത്സരം - ഗവ.മോഡൽ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം

'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർ ഗവ.മോഡൽ.എച്ച്.എസ്.എസ് അംഗീകാരത്തിൻ്റെ നെറുകയിൽ .'കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ ' എന്നതായിരുന്നു മത്സര വിഷയം. സ്കൂളിലെത്തി പരസ്പരം കണ്ടുമുട്ടിയ കൂട്ടുകാരികൾ ജനാലയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് വിശേഷങ്ങളും സന്തോഷവും പങ്കിടുന്ന ചിത്രമാണ് ജില്ലയിൽ ഒന്നാമതെത്തിയത്. കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ) ആണ് മത്സരം നടത്തിയത്.

മികച്ച ഫോട്ടോഗ്രാഫർ - ബെൻസൺ ബാബു ജേക്കബ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ തടത്തിയ 'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ മികച്ച ഫോട്ടോഗ്രാഫർ ആയി ഗവ.മോഡൽ എച്ച് എസ്.എസ് വെങ്ങാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വെണ്ണിയൂർ നെല്ലിവിള മൊഴി പറമ്പിൽ ഹൗസിൽ ബെൻസൺ ബാബു ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.